സുന്ദരിയാകാം സുരക്ഷിതമായി; ചര്‍മത്തിന് ദോഷം ചെയ്യാത്ത ബ്ലീച്ച് ഉണ്ടാകാനുള്ള മാര്‍ഗങ്ങള്‍

രാസവസ്തുക്കള്‍ കലരാത്ത ബീച്ചുകള്‍ എങ്ങനെ വീട്ടില്‍ തന്നെ ഉണ്ടാക്കാം. മാര്‍ഗങ്ങള്‍ താഴെ വായിക്കാം:

 
> രണ്ട് ചെറുനാരങ്ങയുടെ നീരും, കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ചതും, നാല് സ്പൂണ്‍ കടലമാവും, ഏതെങ്കിലും സിട്രസ് പഴത്തിന്റെ ജ്യൂസും ചേര്‍ത്ത് ബ്ലീച്ച് ഉണ്ടാക്കാം.

> ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം.

> തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.

> നാരങ്ങ നീരില്‍ അല്‍പം പാല്‍പ്പാട ചേര്‍ത്താല്‍ മികച്ച ബ്ലീച്ചിങ് ക്രീമായി. കറുത്ത പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമം.

> മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ളത്തില്‍ കഴുകാം.

> വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേര്‍ത്ത് പുരട്ടാം.

> ഫേസ് ബ്ലീച്ച് പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്താല്‍ മികച്ച ഫേസ് ബ്ലീച്ചാകും.

> തക്കാളിയും, തൈരും, ഓട്‌സും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. 20 മിനിട്ട് മുഖത്ത് വയ്ക്കണം.

> പാലും , തേനും, ചെറുനാരങ്ങനീരും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

> ഉരുളക്കിഴങ്ങ് പേസ്റ്റ് മികച്ച ബ്ലീച്ചാണ്. 20 മിനിട്ട് വച്ച് കഴുകിയാല്‍ നല്ല വൃത്തിയായികിട്ടും.

> മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ പഞ്ചസാര, അരടീസ്പൂണ്‍ ചോളപ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കി മുഖം ക്ലീനാക്കും. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യണം.

> വെള്ളക്കടല പൊടിയും അല്‍പം പാലും അരടീസ്പൂണ്‍ മില്‍ക് ക്രീമും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News