ബംഗാളിൽ ഇന്നു നാലാംഘട്ട വോട്ടെടുപ്പ്; പോളിംഗ് തൃണമൂൽ ശക്തികേന്ദ്രങ്ങളായ ജില്ലകളിൽ; കനത്ത സുരക്ഷ

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പിനു തുടക്കമായി. നാൽപത്തൊമ്പതു മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാ നോർത്ത് 24 പരഗ്നാസ്, ഹൗറ ജില്ലകളിലാണ് ഇന്നു ജനവിധി.

ഏഴു മന്ത്രിമാരാണ് ഇന്നു ജനവിധി തേടുന്നവരിലുള്ളത്. ഇതിൽ അഞ്ചുപേരും നോർത്് 24 പരഗ്നാസ് ജില്ലയിൽതന്നെ. സിപിഐഎം നേതാക്കവ് അസിം ദാസ്ഗുപ്ത, ബിജെപിയുടെ രൂപാ ഗാംഗുലി, കോൺഗ്രസിന്റെ അരുണാഭാ ഘോഷ് എന്നിവരാണ് മറ്റു പ്രമുഖർ. കടുത്ത ഭരണവിരുദ്ധവികാരം അലയടിക്കുന്ന ഇരു ജില്ലകളിലും തൃണമൂൽ കോട്ടകൾക്കു കാര്യമായ വിള്ളലുണ്ടാകുമെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News