പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്നു മുതൽ; ഉത്തരാഖണ്ഡ് രാഷ്ട്രപതിഭരണം, വിജയ്മല്യ, വരൾച്ച പ്രശ്‌നങ്ങൾ ചർച്ചയാകും

ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും കോൺഗ്രസ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. വിജയ് മല്ല്യ രാജ്യം വിട്ടതും, വരൾച്ച നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടതും ഉൾപ്പെടയുള്ള വിഷയങ്ങളും സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.

പാർലമെന്റ് സമ്മേളനം സുഗമമയായി നടത്താൻ സാധ്യതകൾ തേടി സ്പീക്കർ സുമിത്ര മഹാജൻ വിളിച്ച സർവ്വകക്ഷി യോഗം സമവായമാകാതെ പിരിഞ്ഞതിനാൽ സമ്മളനം പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പായി. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയാണ് പ്രധാനമായും പ്രതിപക്ഷം സർക്കാറിനെതിരെ ആയൂധമാക്കുക.വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് ഇരു സഭകളിലും നോട്ടീസ് നൽകിയിട്ടുണ്ട്.

വരൾച്ച,കാർഷിക പ്രതിസന്ധി,വിജയ് മല്ല്യ വിഷയം,പാനാമ രേഖകൾ തുടങ്ങിയ കാര്യങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.ലോക്സഭയിൽ 13 ബില്ലുകളും രാജ്യസഭയിൽ 11 ബില്ലുകളുമാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ചരക്കു സേവന നികുതി ബില്ലും പാസ്സാക്കാൻ സർക്കാർ ശ്രമം നടത്തും. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സമ്മേളനം നീട്ടിവയ്ക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും എല്ലാ പാർട്ടികളുടെയും അഭിപ്രായം പരിഗണിച്ചാണ് തീരുമാനം ഉപേക്ഷിച്ചത്. മെയ് 13 നാണ് സമ്മേളനം അവസാനിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News