ജെഎൻയു വ്യാജവീഡിയോ: മൂന്നു ചാനലുകൾക്കെതിരായ കേസ് ഇന്നു പട്യാലാ ഹൗസ് കോടതിയിൽ

ദില്ലി: കനയ്യ കുമാർ അടക്കമുള്ള ജെഎൻയു വിദ്യാർഥികൾ രാജ്യദ്രോഹമുദ്രാവാക്യം വിളിക്കുന്ന രീതിയിലുള്ള വ്യാജ വീഡിയോ സംപ്രേഷണം ചെയത മൂന്നു ചാനലുകൾക്ക് എതിരായ കേസ് ദില്ലി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. സീ ടിവി, ടൈംസ് നൗ, ന്യൂസ് എക്സ് എന്നീ മൂന്ന് ചാനലുകൾക്കെതിരെയാണ് കേസ്.

ഹൈദരാബാദിലെ ലാബിൽ നടന്ന വിദ്ഗധ പരിശോധനയിൽ ചാനലുകൾ സംപ്രേഷണം ചെയതത് വ്യാജ വീഡിയോ ആണെന്ന് തെളിഞ്ഞിരുന്നു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 200-ാം വകുപ്പു പ്രകാരം ആംആദ്മി സർക്കാരാണ് കേസ് നൽകിയത്. സീ ടിവി സംപ്രേക്ഷണം ചെയ്ത വ്യാജ വീഡിയോ ദൃശ്യം അടിസ്ഥാനമാക്കിയാണ് കനയ്യ അടക്കമുള്ള വിദ്യാർഥികൾക്ക് എതിരെ പോലീസ് രാജ്യദ്രോഹകുറ്റത്തിന് കേസ് എടുത്തത്. പിന്നീട് ദില്ലി സർക്കാർ നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിൽ ദൃശ്യങ്ങൾ കൃത്രിമമായി നിർമ്മിച്ചതെന്ന് വ്യക്തമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News