രാജ്യാന്തര ശ്രദ്ധയാകർഷിച്ചു താഴത്തങ്ങാടി ജുമാമസ്ജിദ്; കോടതി ഇടപെടലിനു കാത്തുനിൽക്കാതെ പള്ളിയിൽ സ്ത്രീൾക്കു സന്ദർശനാനുമതി നൽകി; മേയ് എട്ടിനു വീണ്ടും

കോട്ടയം: സ്ത്രീകളുടെ ആരാധനാലയ പ്രവേശനം സജീവചർച്ചയായിരിക്കേ സ്ത്രീകൾക്കു സന്ദർശനാനുമതി നൽകി രാജ്യാന്തര ശ്രദ്ധയാകർഷിക്കുകയാണ് കോട്ടയം താഴത്തങ്ങാടി ജുമാമസ്ജിദ്. ഇന്നലെയാണ് ചില നിബന്ധനകളോട് പുരാതനമായ പള്ളി സന്ദർശിക്കാൻ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് അനുമതി നൽകിയത്. നേരത്തേ, അറിയിച്ചിരുന്നതിനാൽ നാട്ടിലും വിദേശത്തും നിന്നു നിരവധി പേരാണ് പള്ളിയിലെത്തി. ഇതര മതവിശ്വാസികൾക്കും പ്രവേശനം അനുവദിച്ചിരുന്നു എന്നതാണു ശ്രദ്ധേയം.

കേരളത്തിലെ പുരാതന മുസ്ലിം ദേവാലയങ്ങളിലൊന്നാണ് താഴത്തങ്ങാടി ജുമാമസ്ജിദ്. ക്ഷേത്രശിൽപ മാതൃകയിൽ നിർമിച്ചത് എന്ന പ്രത്യേകതയും താഴത്തങ്ങാടി പള്ളിക്കുണ്ട്. പൂർണമായി തടിയിലാണ് നിർമിച്ചിരിക്കുന്നത്. പള്ളി സന്ദർശിക്കാനെത്തിയ ഇതര മതവിശ്വാസികളായ സ്ത്രീകൾ പരമ്പരാഗത ഇസ്ലാം വേഷം ധരിച്ച് അംഗശുദ്ധി വരുത്തിയാണ് പ്രവേശിച്ചത്. നമസ്‌കാരസമയത്ത് ഇടവേളകൾ നൽകിയാണ് സന്ദർശന സമയം ക്രമീകരിച്ചിരുന്നത്. മേയ് എട്ടിനു വീണ്ടും സ്ത്രീകൾക്കു പള്ളിയിൽ സന്ദർശനാനുമതി നൽകും.

കോട്ടയത്തെത്തുന്ന വിദേശികളും സഞ്ചാരികളും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണു താഴത്തങ്ങാടി പള്ളി. അനുമതി തേടിയെത്തുന്നവരുടെ എണ്ണം വർഷാവർഷം വർധിക്കുകയാണെന്നും സ്ത്രീകളും സന്ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ചെത്തുന്ന സാഹചര്യത്തിലാണ് അനുമതി നൽകിയതെന്നും പള്ളി ഇമാം മൗലവി സിറാജുദീൻ ഹസനി പറഞ്ഞു. മേയ് എട്ടിന് ഉച്ചയ്ക്ക് രാവിലെ എട്ടുമുതൽ 12 വരെയും ഉച്ചകഴിഞ്ഞു മൂന്നര മുതൽ നാലരവരെയുമാണ് സന്ദർശനാനുമതി നൽകുക.

എട്ടാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിലെ ചേരമാൻ മസ്ജിദ് നിർമിച്ചതിന്റെ സമീപകാലത്തുതന്നെയാണ് താഴത്തങ്ങാടി പള്ളിയും നിർമിച്ചത്. അറേബ്യയിൽനിന്നെത്തിയ മാലിക് ബിൻ ദിനാറാണ് താഴത്തങ്ങാടി പള്ളിയുടെസ്ഥാപകൻ. നിഴൽ ഘടികാരം. ഒറ്റക്കല്ലിൽ തീർത്ത ഹൗൾ, തടിയിൽ തീർത്ത ഖുർ ആൻ വാക്യങ്ങൾ, കൊത്തുപണികൾ എന്നിവയാണു പള്ളിയുടെ പ്രത്യേകതകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News