സിനിമയില്‍ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ അഞ്ജലി മേനോനാണെന്ന് നിവിന്‍ പോളി; താന്‍ സ്ത്രീകളുടെ ആരാധ്യ പുരുഷനാകുന്നതില്‍ ഭാര്യയ്ക്ക് അസൂയയില്ല

അഞ്ജലി മേനോനേക്കാള്‍ സൗന്ദര്യമുള്ള സ്ത്രീകള്‍ സിനിമയില്‍ ഇല്ലെന്ന് യുവതാരം നിവിന്‍ പോളി. വശ്യതയ്ക്കും ചാരുതയ്ക്കും പുറമേ സന്തോഷവും പോസിറ്റീവായ സമീപനവും ഉള്‍പ്പെടെ വിശിഷ്ടമായ പലകാര്യങ്ങളും അഞ്ജലിയിലും അവരുടെ ജോലിയിലുമുണ്ടെന്ന് നിവിന്‍ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സിനിമയില്‍ ഏറ്റവും ആകര്‍ഷണീയയായ സ്ത്രീയായി തോന്നിയത് ആരാണെന്ന ചോദ്യത്തിനാണ് നിവിന്‍ ഇങ്ങനെ ഉത്തരം പറഞ്ഞത്. കൊച്ചി ടൈംസിന്റെ 2015ലെ ഏറ്റവും ആകര്‍ഷണമുള്ള പുരുഷനായി നിവിന്‍ പോളിയെ തെരഞ്ഞെടുത്തിരുന്നു. അതിന് പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അഞ്ജലി മേനോന്റെ അത്ര ക്ലാസിക് ലുക്കുള്ള ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും നിവിന്‍ പറയുന്നു. താന്‍ സ്ത്രീകളുടെ ആരാധനാ പുരുഷന്‍ ആകുന്നതില്‍ അസൂയയില്ലാത്തയാളാണ് തന്റെ ഭാര്യ റിന്നയെന്നും നിവിന്‍ അഭിമുഖത്തില്‍ പറയുന്നു.

ആരാധികമാരെയോ പ്രശസ്തിയോ സമ്പാദിക്കാനായി പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് ചെയ്യുന്ന സമയത്ത്, സിനിമ ചിലരെ വലിയ താരങ്ങളാക്കിയേക്കും, ചിലര്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്നും വരാം, എന്നിരുന്നാലും നല്ല സിനിമ സൃഷ്ടിക്കുകയാണ് നമ്മള്‍ ലക്ഷ്യമിടേണ്ടതെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. നമ്മള്‍ ആത്മാര്‍ത്ഥമായും സത്യത്തിലും ജോലി ചെയ്താല്‍ എല്ലാം അതിന്റേതായ വഴിക്ക് വന്നുകൊള്ളുമെന്ന് നിവിന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News