ഇന്ത്യയിൽ ഐഫോണുകൾക്ക് വില കൂട്ടിയിട്ടില്ല; ഡിസ്‌കൗണ്ട് കാലാവധി അവസാനിക്കുക മാത്രമാണ് ചെയ്തത്; വിശദീകരണവുമായി ആപ്പിൾ

ദില്ലി: ഇന്ത്യയിൽ ഐഫോൺ മോഡലുകൾക്ക് വില കൂട്ടിയെന്ന ഊഹാപോഹങ്ങൾ തള്ളി ആപ്പിൾ രംഗത്തെത്തി. ഐഫോൺ മോഡലുകൾക്ക് ഇന്ത്യയിൽ വില കൂട്ടിയിട്ടില്ലെന്നും ഇന്ത്യയിൽ അവതരിപ്പിച്ച അതേ വിലയ്ക്ക് തന്നെ ഫോണുകൾ ഇപ്പോഴും ലഭ്യമാണെന്ന് ആപ്പിൾ വിശദീകരണക്കുറിപ്പിൽ പറയുന്നു. നിലവിൽ ഐഫോൺ 6 എസ് 16 ജിബി വേരിയന്റിനു 62,000 രൂപയും ഐഫോൺ 6 വേരിയന്റിനു 52,000 രൂപയുമാണ് വില. ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ സ്‌പെഷൽ എഡിഷൻ വഴി പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നതോടെ ഇന്ത്യയിൽ പ്രിങ്കരമായ മോഡലുകൾക്കു വില കൂട്ടി എന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ, വില കൂട്ടിയതല്ല മറിച്ച് ജനുവരി-മാർച്ച് കാലത്ത് ചില മോഡലുകൾക്ക് നൽകിയിരുന്ന ഡിസ്‌കൗണ്ട് അവസാനിക്കുക മാത്രമാണ് ചെയ്തതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഐഫോൺ മോഡലുകൾക്ക് വിലകൂട്ടി എന്ന തരത്തിൽ വാർത്ത പ്രചരിക്കാൻ കാരണം. അതേസമയം, ഓൺലൈൻ ഇ-കമേഴ്‌സ് സൈറ്റുകളിൽ വ്യത്യസ്തമായ വിലകളാണ് ഇപ്പോഴും. ഇതു പ്രത്യേകിച്ചും ഇ-കമേഴ്‌സ് സൈറ്റുകൾ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നതു കൊണ്ടാണ്.

ഇന്ത്യയിൽ പ്രിയങ്കരമായ വലിപ്പം കൂടിയ 6, 6എസ് മോഡലുകൾക്കു വില വർധിപ്പിച്ചില്ലെങ്കിൽ സ്‌പെഷൽ എഡിഷന്റെ വിൽപന കൂട്ടാനായിരുന്നു ആപ്പിളിന്റെ പദ്ധതി എന്നു വാർത്ത വന്നിരുന്നു. ഐഫോൺ 6 ന് 31000 രൂപ വിലയുള്ളപ്പോൾ സ്‌പെഷൽ എഡിഷനെത്തിയത് 39000 രൂപയ്ക്കാണ്. ഇതോടെ 6നു 40,000 രൂപയായും 6എസിന് 48,000 രൂപയുമാകും എന്നായിരുന്നു റിപ്പോർട്ടുകൾ. അടുത്തിടെ വില കുറച്ച 5എസിന് 22,000 രൂപയാകുമെന്നും വാർത്ത പുറത്തുവന്നു. 18,000 രൂപയായിരുന്നു 5എസിനു വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here