ശമ്പളം നൽകാത്ത ‘മുതലാളി’ സ്ഥാനാർഥിക്കെതിരേ ഇന്ത്യാവിഷൻ ജീവനക്കാർ; മുനീറിനെതിരേ മത്സരിക്കുന്ന സാജന് പിന്തുണയുമായി സോഷ്യൽമീഡിയ

കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാർഥിയും ഇന്ത്യാവിഷൻ ചാനൽ ചെയർമാനുമായ ഡോ. എം കെ മുനീറിനെതിരേ മത്സരരംഗത്തെത്തിയ ഇന്ത്യാവിഷൻ ജീവനക്കാരന് സോഷ്യൽമീഡിയയുടെ പിന്തുണ. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർ അടക്കമുള്ളവരാണ് എ കെ സാജനു പിന്തുണയുമായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. #ഞങ്ങളുടെശമ്പളമെവിടെ എന്ന ഹാഷ് ടാഗിലാണ് പലരും പിന്തുണ രേഖപ്പെടുത്തുന്നത്.

മാസങ്ങളുടെ ശമ്പളകുടിശികയും ആനുകൂല്യ കുടിശികയും നൽകാതെ കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യാവിഷൻ ചാനൽ അടച്ചത്. അതിനുശേഷം മാധ്യമപ്രവർത്തകർ മറ്റു സ്ഥാപനങ്ങളിൽ ജോലി തേടിയെങ്കിലും മാധ്യമ ഇതര ജീവനക്കാർ ഇപ്പോഴും പട്ടിണിയിലാണ്. ഇന്ത്യാവിഷൻ ജീവനക്കാരുടെ പ്രതിനിധി എന്ന നിലയിലാണ് മുനീർ മത്സരിക്കുന്ന കോഴിക്കോട് സൗത്തിൽ ചാനലിൽ ഡ്രൈവറായിരുന്ന സാജൻ മത്സരിക്കുന്നത്.

ഇന്ത്യാവിഷനിൽ മാധ്യമപ്രവർത്തകനായിരുന്ന സുധീപ് ജെ സലീം

മാധ്യമപ്രവർത്തകനായ സുജിത് ചന്ദ്രൻ

ഇന്ത്യാവിഷൻ മുൻ ജീവനക്കാരൻ അഭിനേഷ് ഏങ്ങണ്ടിയൂർ

മാധ്യമപ്രവർത്തകയായ സാവിത്രി തെക്കുംപാട്ട്

കാനഡയിൽനിന്നു മാധ്യമപ്രവർത്തക സുനിതാ ദേവദാസ്

മാധ്യമപ്രവർത്തകയായ വീണാ ചന്ദ്

ഇന്ത്യാവിഷനിലെ മുൻ മാധ്യമപ്രവർത്തകൻ എം എം രാഗേഷ്

കാലിക്കറ്റ് യൂണിവേ‍ഴ്സിറ്റിയിൽ ജീവനക്കാരനായ പി വിവേക്

ഇന്ത്യാവിഷൻ ഓൺലൈനിലെ മുൻ മാധ്യമപ്രവർത്തകയും വിദ്യാർഥിയുമായ കെ പി സന്ധ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News