കുവൈറ്റില്‍ വന്‍കിട ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം; മലയാളികളടക്കം എട്ടു പേര്‍ പിടിയില്‍; മലയാള യുവനടിക്കും സംഘവുമായി അടുത്തബന്ധം?

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. മലയാളികളടക്കം എട്ടു പേരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. മലയാളത്തിലെ ഒരു യുവനടിക്കും ഈ സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് കുവൈറ്റ് പൊലീസിനെ ഉദ്ധരിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിയമപരമായി വേശ്യാലയങ്ങള്‍ നടത്താന്‍ അനുവാദമില്ലാത്ത കുവൈറ്റില്‍ ഇത്ര വിപുലമായി രീതിയില്‍ അനാശാസ്യം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ജലിബ് അല്‍ ശുവൈക്കില്‍ പൊലീസ് റെയ്ഡിനെ ചെന്നപ്പോള്‍ പൂര്‍ണ നഗ്‌നരായ മൂന്നു പ്രവാസി യുവതികളെയാണ് കണ്ടത്. പൊലീസിനെ കണ്ടു രക്ഷപെടാന്‍ ശ്രമിച്ച ഇവരെയും അഞ്ചു യുവാക്കളെയും പൊലീസ് അപ്പോള്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നാണ് കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News