അഞ്ചാം വിവാഹവാര്‍ഷികത്തില്‍ ഭാര്യയെക്കുറിച്ച് പൃഥ്വിരാജിന് പറയാനുള്ളത്

ഇന്ന് യുവ നടന്‍ പൃഥ്വിരാജിന്റെ വിവാഹ വാര്‍ഷികദിനം. സുഹൃത്തായി കൂടെ നില്‍ക്കുന്ന ഭാര്യയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ രംഗത്തെത്തി. 2011ലാണ് സുപ്രിയയുടെയും പൃഥ്വിരാജിന്റെയും വിവാഹം നടന്നത്. പാലക്കാട് വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

‘പാലക്കാട് നടന്ന ഒരു ചെറിയ ചടങ്ങില്‍ വച്ചാണ് ഞാനും സുപ്രിയയും വിവാഹിതരാവുന്നത്. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും പോലെ ഇവിടെയും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ എല്ലാ ഘട്ടത്തിലും. പ്രത്യേകിച്ച് ജീവിതം വെല്ലുവിളിക്കുന്നു എന്ന് തോന്നിയപ്പോള്‍ എല്ലാം എന്റെ ഉറ്റ സുഹൃത്ത് ഒപ്പമുണ്ടായിരുന്നു. എന്റെ ഭാര്യ. അതുകൊണ്ട് എനിക്ക് സംഭവിച്ച് ഏറ്റവും വലിയ നല്ല കാര്യത്തിന് ഒരു വലിയ നന്ദി പറയുന്നു. നന്ദി, സുപ്രിയ നിനക്കും നീ ജന്മം നല്‍കിയ എന്റെ ഏറ്റവും വലിയ സന്തോഷത്തിനും. ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News