ആഭ്യന്തരമന്ത്രിക്ക് നിയമം തെറ്റിച്ച് ഓടിക്കുന്ന വണ്ടിയുടെ പുറകിലും യാത്ര ചെയ്യാം; ഹെൽമെറ്റില്ലാതെ ഓടിച്ച ബൈക്കിന്റെ പുറകിൽ യാത്ര ചെയ്യുന്ന രമേശ് ചെന്നിത്തലയ്ക്ക് സോഷ്യൽ മീഡിയയിൽ ആക്ഷേപം

ഹെൽമെറ്റ് വയ്ക്കാത്തയാൾ ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സഞ്ചരിച്ചത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം ഹരിപ്പാടാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹെൽമെറ്റ് വയ്ക്കാതെ ഒരു പ്രവർത്തകൻ ഓടിച്ച ബൈക്കിന്റെ പുറകിലാണ് രമേശ് ചെന്നിത്തല യാത്ര ചെയ്തത്. ആഭ്യന്തര വകുപ്പ് മുൻകൈയ്യെടുത്ത് റോഡ് സുരക്ഷയ്ക്കായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്നതിനിടെയാണ് നിയമം തെറ്റിച്ച് സഞ്ചരിച്ച ബൈക്കിന് പിന്നിലിരുന്ന് മന്ത്രി തന്നെ യാത്ര ചെയ്തത്.

ചിത്രം പുറത്തായതോടെ മന്ത്രിയുടെ യാത്ര സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയായി. ഹെൽമറ്റ് വെയ്ക്കാതെ യാത്ര ചെയ്യുന്നവരെ നാടുനീളെ പൊലീസുകാർ ഓടിച്ചിട്ട് പിടിക്കുമ്പോൾ പൊലീസിന്റെ ചുമതലയുള്ള മന്ത്രി തന്നെ നിയമം തെറ്റിക്കുന്നതിൽ പരിഹാസ രൂപേണെയുള്ള കമന്റുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News