അജയ് ആത്മഹത്യ ചെയ്തത് ‘അവരുടെ രാവുകള്‍’ പ്രിവ്യൂ കണ്ടതിന് ശേഷം; സിനിമ പരാജയപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്നു

കൊച്ചി: നടനും നിര്‍മ്മാതാവുമായ അജയ് കൃഷ്ണന്‍ ആത്മഹത്യ ചെയ്തത് താന്‍ ആദ്യമായി നിര്‍മ്മിച്ച സിനിമയുടെ പ്രിവ്യൂ കണ്ടതിന് ശേഷം. പ്രതീക്ഷിച്ചത് പോലെ സിനിമ നന്നാകാഞ്ഞതിനെ തുടര്‍ന്നാണ് അജയ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്.

നാലു കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ബോക്‌സോഫീസില്‍ വന്‍ പരാജയമാകുമെന്ന് പ്രിവ്യൂ കണ്ടതോടെ അജയ് കൃഷ്ണനെ ആശങ്കപ്പെടുത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം മാതാപിതാക്കളുമായി സംസാരിച്ചിരുന്നതായും എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയിലെ എഡിറ്റിംഗ് പൂര്‍ത്തിയാകാത്ത ദൃശ്യങ്ങള്‍ കാട്ടുകയും സിനിമ വിജയിക്കുമോ എന്ന് ആശങ്കപ്പെടുകയും ചെയ്തിരുന്നതായി ഡിവിഷന്‍ കൗണ്‍സിലര്‍ സുരേഷ് പറഞ്ഞിരുന്നു.

ആസിഫലി നായകനായി ഉണ്ണി മുകുന്ദന്‍, ഹണിറോസ് തുടങ്ങിയവര്‍ അഭിനയിക്കുന്ന അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് അജയ് കൃഷ്ണന്‍. കഴിഞ്ഞ ശനിയാഴ്ചയാണ് അജയ് കൃഷ്ണനെ കൊല്ലത്തെ തിരുമുല്ലാവരത്തെ വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് അജയ് കൃഷ്ണന്റെ പിതാവ് രാധാകൃഷ്ണന്‍ പിള്ളയും മാതാവ് ജയകുമാരിയും വീട്ടിലുണ്ടായിരുന്നു.

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ എന്ന ചിത്രത്തിന് ശേഷം ഷനില്‍ മുഹമ്മദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് അവരുടെ രാവുകള്‍. ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News