പങ്കാളിയോട് ഒരിക്കലും അർധ മനസ്സോടെ ക്ഷമാപണം നടത്തരുത്; അത് നിങ്ങളുടെ ദാമ്പത്യം തന്നെ തകർക്കും

പൊറുക്കുക, മറക്കുക.. ദാമ്പത്യത്തിന്റെ അടിസ്ഥാനം തന്നെ ഇതിലാണ്. പലപ്പോഴും ഇത് പ്രാവർത്തികമാക്കുന്നതിലാണ് പങ്കാളികൾക്ക് തെറ്റുപറ്റുന്നത്. മിക്കപ്പോഴും നാണം കാരണം മാപ്പു പറയാനോ മറക്കാനോ നമ്മൾ തയ്യാറാകുന്നില്ല. പലപ്പോഴും ഇക്കാര്യത്തിൽ നമുക്ക് പിഴവു സംഭവിക്കാറുണ്ട്. ഇക്കാര്യത്തിൽ മുന്നോട്ടു പോയാലും അർധ മനസ്സോടെയായിരിക്കും പലരും പങ്കാളിയോടു മാപ്പു പറയുന്നത്. എന്നാൽ ഇത് ദാമ്പത്യത്തെ വിഷലിപ്തമാക്കും എന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട. എന്തു കൊണ്ടാണെന്നല്ലേ. അർധമനസ്സോടെയുള്ള മാപ്പു പറച്ചിൽ ഒഴിവാക്കണമെന്നു പറയാനുള്ള കാരണം ഇവയൊക്കെയാണ്.

കൂടുതൽ വെറുപ്പു സൃഷ്ടിക്കപ്പെടും

അർധ മനസ്സോടെ മാപ്പു പറയുകയും അയാളോടു പൂർണമായും പൊറുക്കാതിരിക്കുകയും ചെയ്യുക എന്നാൽ അതിന് ഒരർത്ഥമേ ഉള്ളു. അത് ആ വ്യക്തി നിങ്ങളുടെ ഉള്ളിൽ ഉണ്ടാക്കിയ വേദന അങ്ങനെ തന്നെ നിലനിൽക്കുന്നു എന്നാണ് അത് സൂചിപ്പിക്കുന്നത്. അത് ക്രമേണ വീണ്ടും വർധിച്ചു വരുകയും ചെയ്യും. ഇത് ഉള്ളിലെ വെറുപ്പ് വീണ്ടും സൃഷ്ടിക്കപ്പെടും.

വിലയിരുത്തൽ ഒരു സ്ലോ പോയിസണാണ്

ഒരാളെ മേൽപറഞ്ഞ വെറുപ്പിന്റെ പേരിൽ വിലയിരുത്തുക എന്നത് ഒരർത്ഥത്തിൽ സ്ലോ പോയിസൺ ആണ്. ഹൃദയത്തിന്റെ അടിത്തട്ടിൽ ഒരിക്കലുള്ള വെറുപ്പ് നിലനിൽക്കുകയും അത് ക്രമേണ വളർന്നു വരുകയും ചെയ്യുമ്പോൾ അയാളെ ആ രീതിയിൽ വിലയിരുത്താൻ തുടങ്ങും. ഒരിക്കലും സാഹചര്യവുമായി പൊരുത്തപ്പെടാൻ സാധിക്കാതെ വരും. ഇത് ബന്ധത്തെ ഇല്ലാതാക്കാനേ സഹായിക്കൂ.

ഓരോന്നു പറഞ്ഞുള്ള ക്ഷമാപണം നെഗറ്റീവ് ഫലം ഉണ്ടാക്കും

ഇത്തരം ക്ഷമാപണങ്ങൾ പ്രതിരോധം, ന്യായീകരണം, വിശദീകരണം, ഒഴികഴിവ് എന്നിവ അടങ്ങിയതായിരിക്കും. ഇത് ബന്ധത്തെ കൂടുതൽ വിഷമയമാക്കുകയേ ഉള്ളു. മാത്രമല്ല ഇത് അപ്രതീക്ഷിതമായി വീണ്ടും തെറ്റ് ചെയ്യാതിരിക്കാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.

വിശ്വാസ്യത തകർക്കും

ഒരാളെ എല്ലായ്‌പ്പോഴും വിഡ്ഢിയാക്കാൻ പറ്റില്ല. എപ്പോഴെങ്കിലും നിങ്ങളുടെ ക്ഷമാപണം യഥാർത്ഥത്തിൽ എന്തർത്ഥത്തിലാണെന്നു അവർ മനസ്സിലാക്കും. അതോടെ നിങ്ങളുടെ വാക്കോ പ്രവർത്തിയോ അവർ കാര്യമായെടുക്കാതെ വരും. അവിടെ നിങ്ങളുടെ വിശ്വാസ്യത തകരും. ബന്ധത്തിന്റെ അടിസ്ഥാനം തന്നെ വിശ്വാസം ആണെന്നിരിക്കെ അത് ഇല്ലാതാകുന്നതോടെ ബന്ധവും തകരും.

എപ്പോഴെങ്കിലും പിടിക്കപ്പെടും

പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നു പറയുന്നതു പോലെ ഈ ഫ്രസ്‌ട്രേഷൻ നിങ്ങളെ എന്നെങ്കിലും പിടിയിലാക്കും. ഒരുപാടു കാലത്തേക്കൊന്നും സ്വന്തം വികാരങ്ങളെയും ചിന്തകളെയും തളച്ചിടാൻ നിങ്ങൾക്കാവില്ല എന്നതു തന്നെ അതിന്റെ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here