ഡേവിഡ് ബെക്കാമിന്റെ മകൻ പ്രണയത്തിലാണ്; ബ്രൂക്ക്ളിന്റെ കാമുകി അമേരിക്കൻ നടി ഷോൾ ഗെയ്‌സ് മോറെട്‌സ്; തന്നേക്കാൾ 2 വയസ്സു മുതിർന്ന കാമുകിയുമൊത്തുള്ള ചിത്രങ്ങൾ പരസ്യമാക്കി ബ്രൂക്ക്ളിൻ

ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാമിന്റെ മകൻ ബ്രൂക്കഌൻ ബെക്കാം ഒടുവിൽ തന്റെ രഹസ്യ പ്രണയം വെളിപ്പെടുത്തി. തന്നേക്കാൾ രണ്ടു വയസു കൂടുതലുള്ള അമേരിക്കൻ നടിയും മോഡലുമായ ഷോൾ ഗ്രെയ്‌സ് മോറെട്‌സാണ് ബ്രൂക്കഌന്റെ കാമുകി. 17 വയസ്സാണ് ബ്രൂക്കഌന്റെ പ്രായം. ഷോളിന്റെ പ്രായം 19 വയസ്സും. ഇരുവരും ഒന്നിച്ചുള്ള രാത്രി സെൽഫി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്താണ് ഇരുവരും തങ്ങളുടെ പ്രണയബന്ധം പരസ്യമായി പ്രഖ്യാപിച്ചത്. അതിനിടെ ഷോളും അമ്മ ടെറിയും ഡേവിഡ് ബെക്കാമുമായും വിക്ടോറിയയുമായും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

Actress Chloe Grace Moretz (C) and Brooklyn Beckham (R) attend day 2 of the 2014 Budweiser Made in America Festival at Los Angeles Grand Park
കഴിഞ്ഞ ദിവസം പകൽ തന്നെ ഇരുവരും കൈകോർത്ത് പിടിച്ച് നടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് ഇരുവരുടെയും പ്രണയം സംബന്ധിച്ച ഊഹാപോഹങ്ങൾക്ക് ശക്തിപകർന്നു. 2014-ൽ തന്നെ ഇരുവരും പ്രണയത്തിലാണെന്നു വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇരുവരും ഇതു നിഷേധിച്ചിരുന്നു. എന്നാൽ, അടുത്തിടെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ തന്റെ ഉള്ളിൽ ഒരു പ്രണയം ഉണ്ടെന്നു ഷോൾ പറഞ്ഞിരുന്നു.

Actress Chloe Grace Moretz (C) and Brooklyn Beckham (R) attend day 2 of the 2014 Budweiser Made in America Festival at Los Angeles Grand Park

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News