പ്രത്യുഷ ബാനർജി ആത്മഹത്യ ചെയ്യുമെന്ന് കാമുകൻ രാഹുൽ രാജിനു അറിയാമായിരുന്നു; മരിക്കുന്നതിനു തലേദിവസം പ്രത്യുഷ ഫോണിൽ ഇക്കാര്യം രാഹുലിനോടു പറഞ്ഞു

മുംബൈ: ബോളിവുഡ് നടി പ്രത്യുഷ ബാനർജി ആത്മഹത്യ ചെയ്യുന്ന വിവരം കാമുകൻ രാഹുൽ രാജ് സിംഗിന് അറിയാമായിരുന്നെന്നു സൂചന. മരിക്കുന്നതിനു തലേദിവസം പ്രത്യുഷ രാഹുലിനെ വിളിച്ചപ്പോൾ ഫോണിൽ താൻ മരിക്കുമെന്നു പറഞ്ഞതായാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ. പ്രത്യുഷ ബാനർജി രാഹുലുമായി അവസാനം നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ കേൾക്കാൻ ബോംബെ ഹൈക്കോടതി തീരുമാനിച്ചു. പബ്ലിക് പ്രോസിക്യൂട്ടറാണ് രാഹുലിന് ആത്മഹത്യയെ കുറിച്ച് വിവരം ഉണ്ടായിരുന്നെന്ന് കോടതിയിൽ അറിയിച്ചത്. ഈമാസം ആദ്യമാണ് പ്രത്യുഷ ആത്മഹത്യ ചെയ്തത്. അമ്മയുടെ പരാതിയിൽ രാഹുലിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

കേസിൽ തിങ്കളാഴ്ച വാദം കേട്ടുകൊണ്ടിരിക്കുമ്പോഴാണ് ടെലിഫോൺ റെക്കോർഡിംഗ് കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. മൂന്നു മിനുട്ട് ദൈർഘ്യമുള്ളതാണ് പ്രത്യുഷ അവസാനമായി രാഹുലുമായി സംസാരിച്ച കോൾ റെക്കോർഡിംഗ്. ഇതിനിടയിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് രാഹുലിനോടു പ്രത്യുഷ പറഞ്ഞെന്നാണ് പ്രോസിക്യൂട്ടർ പറഞ്ഞത്. ഫൊറൻസിക് റിപ്പോർട്ടുകൾ പ്രകാരം ആത്മഹത്യ ചെയ്യുന്ന സമയം പ്രത്യുഷ മദ്യലഹരിയിൽ ആയിരുന്നെന്നാണ് റിപ്പോർട്ടുകൾ.

പ്രത്യുഷ ആത്മഹത്യക്കു മുമ്പ് ഗർഭച്ഛിദ്രം നടത്തിയതായി ആന്തരാവയവ പരിശോധനാഫലത്തിൽ തെളിഞ്ഞിരുന്നു. ജെജെ ആശുപത്രിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് പൊലീസിന് ലഭിച്ചിരുന്നു. ജനവരിയിലാണ് പ്രത്യുഷ ഗർഭം ധരിച്ചിട്ടുണ്ടാവുകയെന്നും മാർച്ച് ആദ്യവാരത്തിലാകാം ഗർഭഛിദ്രം നടത്തിയിട്ടുണ്ടാവുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് ഗുളികകളാകാം ഉപയോഗിച്ചതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here