കാന്‍സര്‍ ബാധിതയായ പതിനേഴുകാരിയുടെ ചികിത്സാ സഹായ ധനശേഖരണ പരിപാടിയില്‍ നിന്ന് ശ്രേയാ ഘോഷാല്‍ പിന്‍മാറി

വിശാഖപട്ടണത്ത് അടുത്ത ദിവസം നടക്കാനിരിക്കുന്ന സംഗീതപരിപാടിയില്‍ നിന്ന് ഗായിക ശ്രേയാ ഘോഷാല്‍ പിന്‍മാറി. തന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ സംഘാടകരായ ശ്രീ സ്പാര്‍ത്ഥന്‍സ് ഫൗണ്ടെയ്ന്‍മെന്റ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഓര്‍ഗനൈസിംഗ് ഏജന്‍സി തയ്യാറാകാത്തതാണ് പിന്‍മാറാനുള്ള കാരണമായി ശ്രേയ പറയുന്നത്. മെയ് ഒന്നിനാണ് ശ്രേയാ ഘോഷാല്‍ ലൈവ് ഇന്‍ കണ്‍സേര്‍ട്ട് എന്ന സംഗീതപരിപാടി നിശ്ചയിച്ചിരുന്നത്.

ഋഷികേശ് റാനെഡെക്കും മുംബൈയില്‍ നിന്നുള്ള ഒരു സംഗീതസംഘത്തിനൊപ്പവുമായിരുന്നു ശ്രേയാ ഘോഷാല്‍ പരിപാടിക്കെത്താന്‍ തീരുമാനിച്ചിരുന്നത്. കാന്‍സര്‍ ബാധിച്ച് അവശനിലയില്‍ കഴിയുന്ന പതിനേഴുകാരിയായ ഹേമയുടെ ചികിത്സാ ചെലവിനായുള്ള ധനശേഖരണത്തിനാണ് പരിപാടി നടത്താനിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News