തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത് ഉഡായിപ്പ് തന്നെയെന്ന് വിഎസ് അച്യുതാനന്ദന്.
‘ഇതിനെ ഉഡായിപ്പ് എന്നല്ലാതെ മറ്റെന്ത് പറയാന്‍ !!
എന്റെ പോസ്റ്റിലൂടെ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇന്നെങ്കിലും മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി മറുപടി പറയും എന്നാണ് പ്രതീക്ഷിച്ചത്. അദ്ദേഹത്തിന്റെ മറുപടി രണ്ട് വാചകങ്ങളില്‍ ഒതുങ്ങി. ‘വി.എസ് ന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഔദ്യോഗിക രേഖകളാണ് അതിനാല്‍ ഉത്തരം പറയേണ്ട കാര്യമില്ല’. ഇതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.
1992 മാര്‍ച്ചില്‍ പാമോയില്‍ അഴിമതി ആരോപണം നിയമസഭയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ ധനമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി ആ ദിവസങ്ങളില്‍ മുഖ്യമന്ത്രി കരുണാകരനെ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല എന്നാണ് നിയമസഭ രേഖകള്‍ തെളിയിക്കുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്. മറിച്ചാണെങ്കില്‍ നിയമസഭാ രേഖകള്‍ ഉദ്ധരിച്ച് ഉമ്മന്‍ ചാണ്ടി മറുപടി പറയണം. അതിന് അദ്ദേഹം തയ്യാറല്ല.
ഒരു കോടതി കഥയാണ് എനിക്ക് ഓര്മ വരുന്നത്. ഒരു വക്കില്‍ കോടതിയില്‍ തന്റെ വാദമുഖങ്ങള്‍ നിരത്തുകയായിരുന്നു. അപ്പോള്‍ കോടതി വാദമുഖങ്ങള്‍ക്ക് ആധാരമായ രേഖകള്‍ എവിടെ എന്ന് ചോദിച്ചു. ‘അത് കാറ്റാടി മരത്തിന്റെ മൂട്ടിലുണ്ട്’ എന്നായിരുന്നു വക്കീലിന്റെ മറുപടി. ഇത് കേട്ട് കരയണോ ചിരിക്കണോ എന്നറിയാതെ കോടതി ‘ഞാന്‍ കാറ്റാടി മൂട്ടില് പോയി നോക്കണമോ” എന്ന് ആരാഞ്ഞതായാണ് കഥ.
എന്റെ ചോദ്യങ്ങൃള്ക്ക് ഉത്തരം പറയുന്നതിന് പകരം ഇന്നും ചില പുതിയ ചോദ്യങ്ങള്‍ ഉമ്മന്‍ ചാണ്ടി ഉന്നയിച്ചിട്ടുണ്ട്. പഴയ കേസുകള്‍ തീര്‍ത്തിട്ട് പോരെ പുതിയ കേസുകളെടുക്കാന്‍!!.’
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here