വെള്ളത്തിൽ നീന്തുമ്പോൾ കണ്ണുകൾ ചുവക്കാനുള്ള കാരണം എന്ത്? അതിനു കാരണം ക്ലോറിൻ അല്ല, മൂത്രമാണ്

വെള്ളത്തിൽ ഏറെ നേരം നീന്തിക്കഴിയുമ്പോൾ ആരുടെയായാലും കണ്ണു ചുവക്കും. എന്നാൽ, ഇതിനു കാരണം വെള്ളത്തിൽ ക്ലോറിന്റെ അംശം ഉള്ളതു കൊണ്ടാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, അതു വെറും തെറ്റിദ്ധാരണയാണ്. മറിച്ച് ആളുകൾ വെള്ളത്തിൽ മൂത്രമൊഴിക്കുന്നതു കൊണ്ടാണ് കണ്ണു ചുവക്കാനുള്ള കാരണം എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, മൂത്രവും ക്ലോറിനും ചേരുമ്പോൾ അതൊരു രാസവസ്തുവായി രൂപാന്തരപ്പെടുകയും അത് കണ്ണിനു ദോഷമായി മാറുകയും ചെയ്യും. ഡകൂടാതെ ഈ വിഷവാതകം ശ്വാസകോശത്തെയും ഹൃദയത്തെയും നാഡീവ്യൂഹത്തെയും തകർക്കുകയും ചെയ്യും.

യഥാർത്ഥത്തിൽ പൂളിൽ അനുഭവപ്പെടുന്ന ക്ലോറിന്റെ ഗന്ധം ക്ലോറിന്റെ അല്ല. അത് മൂത്രവുമായി ചേർന്നുണ്ടാകുന്നതാണ്. നീന്തുന്നവരുടെ മൂത്രം, വിയർപ്പ്, അഴുക്ക് എന്നിവ ചേർന്നുണ്ടാകുന്നതാണ് അത്. നാഷണൽ സ്വിമ്മിംഗ് പൂൾ ഫൗണ്ടേഷനും ഇതുതന്നെയാണ് പറയുന്നത്. മൂത്രം ഒഴിക്കുമ്പോൾ വെള്ളത്തിലെ ക്ലോറിന്റെ അളവ് കുറയുകയും കൂടുതൽ ക്ലോറിൻ വെള്ളത്തിൽ ചേർക്കേണ്ടി വരുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News