പതിമൂന്നുകാരനായ വിദ്യാർത്ഥിക്ക് 11,000 അശ്ലീല സന്ദേശങ്ങൾ അയച്ചു; കൂട്ടത്തിൽ നഗ്നചിത്രങ്ങളും വീഡിയോകളും; അധ്യാപിക അറസ്റ്റിൽ

ലണ്ടൻ: പതിമൂന്നുകാരനായ വിദ്യാർത്ഥിക്ക്അശ്ലീല സന്ദേശങ്ങളും നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുത്ത അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. 11,000 ത്തോളം വരുന്ന ലൈംഗിക സന്ദേശങ്ങൾ അയച്ചാണ് ടീച്ചർ വിദ്യാർത്ഥിക്ക് സ്വകാര്യ ട്യൂഷനെടുത്തത്. ന്യൂകാസിലിലെ ഒരു സ്‌കൂളിലെ സംഗീതാധ്യാപികയാണ് വിദ്യാർത്ഥിക്ക് സ്വകാര്യ ട്യൂഷൻ എടുത്ത് പൊലിസ് പിടിയിലായത്. നിക്കോളാ വെനറാസോ എന്ന 32 കാരിയാണ് പുലിവാൽ പിടിച്ചത്. വെനറാസോ പഠിപ്പിക്കുന്ന 13 കാരന്റെ ഐഫോണിലേക്കാണ് തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ അയച്ചത്.

ഒരുദിവസം അബദ്ധത്തിൽ വിദ്യാർത്ഥിയുടെ ഫോൺ പരിശോധിച്ച മാതാപിതാക്കളാണ് അശ്ലീല സന്ദേശങ്ങൾ കണ്ടത്. സന്ദേശങ്ങളെല്ലാം കയ്യോടെ പിടികൂടി ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെടുകയും ചെയ്തു. പരാതി ശക്തമായതോടെ ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാർത്ഥിക്ക് കിട്ടിയ സന്ദേശങ്ങളിൽ ടീച്ചറുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നു. ടീച്ചറുടെ സ്വകാര്യ ട്യൂഷൻ വിവാദമായതോടെ സ്‌കൂളിലെ ജോലിയും പോയി. ജനുവരി മുതൽ വിചാരണ നേരിടുന്ന അധ്യാപികയെ ഇപ്പോൾ വുമൺ കറക്ഷൻ ഇൻസ്റ്റിയൂട്ടിൽ അയച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News