ദില്ലി: 9,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയെ രാജ്യസഭയില്‍നിന്ന് പുറത്താക്കാന്‍ പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ. കേസില്‍ വാദം കേള്‍ക്കുന്നതിന് മല്യക്ക് ഒരാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ശേഷം അടുത്തമാസം മൂന്നിന് വീണ്ടും എത്തിക്‌സ് കമ്മിറ്റി യോഗം ചേര്‍ന്ന് മല്യയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം കോടികളുടെ വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ മല്യയുടെ പാസ്‌പോര്‍ട്ട് കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. മല്യക്കെതിരെ രാജ്യത്ത് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നിലവിലുണ്ട്.
കോണ്‍ഗ്രസിന്റെയും ജനതാദള്‍ സെക്കുലറിന്റെയും പിന്തുണയോടെ കര്‍ണാടകയില്‍ നിന്ന് 2002ലാണ് മല്യ ആദ്യമായി രാജ്യസഭയിലെത്തുന്നത്. 2010ല്‍ ബിജെപിയുടെയും ജനതാദള്‍ സെക്കുലറിന്റെയും പിന്തുണയോടെ വീണ്ടും സഭയിലെത്തുകയായിരുന്നു.

Get real time update about this post categories directly on your device, subscribe now.