രതീഷിന്റെ മകള്‍ പത്മ വിവാഹിതയായി; ആശിര്‍വാദത്തോടെ മലയാള സിനിമാ ലോകം

Padma-Ratheesh-wedding
നടന്‍ രതീഷിന്റെ മകള്‍ പത്മ മലയാള ചലച്ചിത്രതാരങ്ങളുടെ ആശിര്‍വാദത്തോടെ വിവാഹിതയായി. കൊച്ചി ടിഡിഎം ഹാളില്‍ നടന്ന ചടങ്ങില്‍ ഇടപ്പള്ളി സ്വദേശി സഞ്ജീവ് ആണ് പത്മയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

മാതാപിതാക്കളുടെ സ്ഥാനത്ത് നിന്നു മേനകയും സുരേഷും വധുവിനെ കതിര്‍മണ്ഡപത്തിലേക്ക് ആനയിച്ചു. സഹോദരിമാരായ പാര്‍വതി, കീര്‍ത്തി, രാധിക എന്നിവര്‍ വധുവിനെ വരവേറ്റു. നടന്‍ മമ്മൂട്ടിയാണ് മോതിരം കൈമാറിയത്. നടന്‍ ജയറാം ഇരുവര്‍ക്കും പൂച്ചെണ്ട് കൈമാറിയപ്പോള്‍ സംവിധായകന്‍ ജോഷി പൂമാലയും നല്‍കി.

ദിലീപ്, മഞ്ജു വാര്യര്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, രഞ്ജി പണിക്കര്‍, മനോജ് കെ. ജയന്‍, മണിയന്‍പിള്ള രാജു, ഷാജി കൈലാസ്, ആനി, ചിപ്പി, നീരജ് മാധവ് തുടങ്ങി നിരവധി താരങ്ങള്‍ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News