തനിക്ക് ആരാധകരുടെ സ്‌നേഹവും വിശ്വാസവും മാത്രം മതിയെന്ന് സണ്ണി ലിയോണ്‍; അതില്‍ കവിഞ്ഞൊരു അവാര്‍ഡും പ്രതീക്ഷിക്കുന്നില്ല

ആരാധകരുടെ സ്‌നേഹത്തിനും വിശ്വാസത്തിനും പുറമേ താന്‍ മറ്റൊരു അവാര്‍ഡും പ്രതീക്ഷിക്കുന്നില്ലെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍. തനിക്ക് ആരാധകരുടെ പിന്തുണ മാത്രം മതിയെന്നും അതാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

അവാര്‍ഡ് പ്രതിക്ഷിച്ചല്ല ഇത്രയും കാലം അഭിനയിച്ചതെന്നും തെരഞ്ഞെടുക്കുന്ന എല്ലാ ചിത്രങ്ങളിലും തനിക്ക് നൂറു ശതമാനം വിശ്വാസമുണ്ടെന്നും സണ്ണി പറഞ്ഞു. ബോളിവുഡില്‍ തനിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്നും നല്ല സിനിമകള്‍ തെരഞ്ഞെടുക്കാനാണ് താന്‍ ശ്രമിക്കാറുളളത്. ആരാധകര്‍ തന്നെ കാണട്ടെ, തന്റെ ചിത്രങ്ങള്‍ ആരാധകര്‍ മാത്രം കണ്ടാല്‍ മതിയെന്നും നിരൂപകര്‍ക്കുള്ള മറുപടിയായി സണ്ണി പറഞ്ഞു. വിമര്‍ശകര്‍ തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കേണ്ടന്നും സണ്ണി വ്യക്തമാക്കി.

പുസ്തകരൂപത്തിലിറങ്ങിയ കഥകള്‍ക്ക് യഥാര്‍ത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്നും ഭാവനയില്‍ നിന്ന് എഴുതിയ കഥകളാണ് പുസ്തകത്തിലുളളതെന്നും താരം പറഞ്ഞു. ‘മധുര സ്വപ്‌നങ്ങള്‍’ (സ്വീറ്റ് ഡ്രീംസ്) എന്ന് പേരിട്ടിരിക്കുന്ന സമാഹാരത്തില്‍ 12 ചെറുകഥകളാണുള്ളത്. മൊബൈല്‍ പുസ്തക പ്രസാധകരായ ജഗ്ഗര്‍നോട്ട് ബുക്‌സ് ആണ് സണ്ണി ആദ്യമായെഴുതിയ ചെറുകഥകളുടെ സമാഹാരം പുറത്തിറക്കിയത്.

> Related Stories

> മാന്‍ഫോഴ്‌സ് കോണ്ടം കലണ്ടറില്‍ ബിക്കിനി വേഷം ധരിച്ച് സണ്ണി ലിയോണ്‍; വീഡിയോ

> ജീവിതസാഹചര്യങ്ങളാണ് തന്നെ പോണ്‍ നടിയാക്കിയതെന്ന് സണ്ണി ലിയോണ്‍

> ഭര്‍ത്താവുള്ളപ്പോള്‍ അന്യപുരുഷനൊപ്പം ഒറ്റരാത്രി ബന്ധം പുലര്‍ത്താനാവില്ലെന്ന് സണ്ണി ലിയോണ്‍; വിവാഹത്തിന് മുന്‍പ് പലതവണ ഒറ്റരാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്

> പ്രണയവും രതിയും നിറഞ്ഞ സണ്ണിയുടെ ‘മധുര സ്വപ്‌നങ്ങള്‍’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News