തോറ്റു തോറ്റ് പഞ്ചാബിന്റെ യാത്ര; ഇന്ത്യൻസിന്റെ ചിറകിലേറി മുംബൈ ഇന്ത്യൻസിനു മൂന്നാം ജയം

മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ് ഇലവനെ അവരുടെ തട്ടകത്തിൽ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യൻസിനു സീസണിലെ രണ്ടാംജയം. പരാജയ പരമ്പര തുടരുന്ന പഞ്ചാബിനു വീണ്ടും നാണക്കേടും. മുംബൈ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനു നിശ്ചിത ഓവറിൽ ഏഴു വിക്കറ്റു നഷ്ടത്തിൽ 167 റൺസെടുക്കാനെ സാധിച്ചുള്ളു. ഡേവിഡ് മില്ലറുടെ ഒറ്റയാൾ പോരാട്ടത്തിനും പഞ്ചാബിനെ രക്ഷിക്കാനായില്ല. ആറു മത്സരങ്ങളിൽ പഞ്ചാബിന്റെ അഞ്ചാം തോൽവിയാണിത്.

ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. ഡേവിഡ് മില്ലറുടെ തീരുമാനം ശരിയെന്നു തോന്നിച്ച് ആദ്യത്തെ ഓവറിന്റെ രണ്ടാമത്തെ പന്തിൽ തന്നെ അപകടകാരിയായ രോഹിത് ശർമ പുറത്ത്. 2 പന്തു നേരിട്ട രോഹിതിനെ റണ്ണൊന്നുമെടുക്കാതെ സന്ദീപ് ശർമയുടെ പന്തിൽ നിഖിൽ നായിക് ക്യാച്ചെടുത്തു പുറത്താക്കി.
അർധസെഞ്ച്വറി നേടിയ പാർഥിവ് പട്ടേലിന്റെയും (58 പന്തിൽ 81) അമ്പാട്ടി റായുഡുവിന്റെയും (37 പന്തിൽ 65) തകർപ്പൻ ഇന്നിംഗ്‌സുകൾ വമ്പൻ സ്‌കോർ പടുത്തുയർത്താൻ മുംബൈയെ സഹായിച്ചു. മൂന്ന് വിക്കറ്റെടുത്ത മോഹിത് ശർമയാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനു ഇറങ്ങിയ പഞ്ചാബിനു ഓപ്പണർമാരെ വേഗത്തിൽ നഷ്ടമായിരുന്നു. മുരളി വിജയ് 19ഉം മനാൻ വോഹ്‌റ ഏഴും റൺസെടുത്തു പുറത്തായി. തുടർന്ന് ഒന്നിച്ച ഷോൺ മാർഷും (34 പന്തിൽ 45) ഗ്ലെൻ മാക്‌സ്‌വെല്ലും (39 പന്തിൽ 56) ചേർന്ന് പഞ്ചാബിന് പ്രതീക്ഷകൾ നൽകി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 89 റൺസ്. ഇരുവരും മടങ്ങിയ ശേഷം പിന്നീടു വന്നവർക്കൊന്നും കാര്യമായി സ്‌കോർ ചെയ്യാനൊത്തില്ല. നായകൻ ഡേവിഡ് മില്ലർ ഒറ്റയാൾ പോരാട്ടം നടത്തി നോക്കിയെങ്കിലും (17 പന്തിൽ പുറത്താകാതെ 30) പിന്തുണ നൽകാൻ ആരുമില്ലാതെ പോയതോടെ പഞ്ചാബ് തോൽവി രുചിച്ചു.

അവസരത്തിനൊത്തുയർന്ന മുംബൈ ബൗളർമാരാണ് പഞ്ചാബിന്റെ ജയ മോഹങ്ങൾ തല്ലിക്കെടുത്തിയത്. നാലോവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മുംബൈ ബൗളർമാരിൽ മികച്ചുനിന്നത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ടിം സൗത്തിയും മിച്ചൽ മക്‌ലീനഗനും ബുംറയ്ക്ക് മികച്ച പിന്തുണ നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News