കൊല്ലത്ത് സംഘപരിവാറിനെ ഞെട്ടിച്ച് ആർഎസ്എസ് പ്രവർത്തകർ സിപിഐഎമ്മിനൊപ്പം ചേർന്നു; പി ജയരാജൻ പ്രവർത്തകരെ സ്വീകരിച്ചു

കൊല്ലം: കൊല്ലത്ത് സംഘപരിവാർ ക്യാമ്പുകളെ ഞെട്ടിച്ച് ഒരുകൂട്ടം ആർഎസ്എസ് പ്രവർത്തകർക്കൊപ്പം സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൊല്ലം ശക്തികുളങ്ങര കല്ലുംപുറത്താണ് ആർഎസ്എസ് ക്യാമ്പിനെ ഞെട്ടിച്ച് പ്രവർത്തകർ കൂട്ടത്തോടെ സിപിഐഎമ്മിനൊപ്പം ചേർന്നത്. കല്ലുംപുറത്തു നടന്ന പൊതുസമ്മേളനത്തിൽ പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനാണ് ആർഎസ്എസ് വിട്ടുവന്ന പ്രവർത്തരെ സ്വീകരിച്ചത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആർഎസ്എസിനോടു വിധേയത്വമാണെന്ന് ജയരാജൻ പ്രസംഗത്തിൽ പറഞ്ഞു. കാട്ടാക്കടയിലെ പ്രസംഗത്തിനു തനിക്കെതിരെ കേസെടുക്കുമെന്നാണ് ചെന്നിത്തലയുടെ ഭീഷണി. എന്നാൽ, എന്തുകൊണ്ടാണ് മുഹമ്മദ് റിയാസിനോടു പാകിസ്താനിലേക്കു പോകാൻ ആക്രോശിച്ച ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുക്കാത്തതെന്നും ജയരാജൻ ചോദിച്ചു. സോഷ്യലിസം ദുർബലപ്പെട്ടതിന്റെ ദുരന്തഫലമാണ് ഐഎസ് തീവ്രവാദവും ആർഎസ്എസിന്റെ വർഗീയതയുമെന്നും ജയരാജൻ ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News