ദേശീയ ചരിത്ര മ്യൂസിയത്തിൽ തീപിടുത്തം; മ്യൂസിയം പൂർണമായും കത്തിനശിച്ചു; വീഡിയോ

ദില്ലി: മധ്യദില്ലിയിലെ ഫിക്കി ഓഡിറ്റോറിയത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയ ചരിത്ര മ്യൂസിയം പൂർണമായും കത്തിനശിച്ചു. ഇന്നു പുലർച്ചെയുണ്ടായ തീപിടുത്തത്തെ തുടർന്നാണ് മ്യൂസിയം കത്തിനശിച്ചത്. ഇന്നു പുലർച്ചെ 2 മണിയോടെയാണ് മ്യൂസിയത്തിൽ തീപടർന്നത്. ഇതിനോടു അനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ഓഡിറ്റോറിയത്തിലേക്കും തീപടർന്നു. ഫിക്കി ഓഡിറ്റോറിയത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാത്രിയായതിനാൽ കെട്ടിടത്തിനുള്ളിൽ ആളുകൾ കുറവായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

37 ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമായിട്ടുണ്ട്. തീയണക്കുന്നതിനിടെ രണ്ട് അഗ്നിശമന ജീവനക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടത്തിന് ഏറ്റവും മുകളിലുള്ള ഫിക്കി ഓഡിറ്റോറിയത്തിൽ പടർന്ന തീ പിന്നീട് കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സംഭവസ്ഥലത്ത് സുരക്ഷാസേന ക്യാംപ് ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News