സോളാർ കേസ്; മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന ഹർജി കമ്മീഷൻ ഇന്നു പരിഗണിക്കും; ഡിവൈഎസ്പി ഹരികൃഷ്ണന്റെ വിസ്താരം ഇന്നും തുടരും

കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വീണ്ടും സോളാർ കമ്മീഷനിൽ വിസ്തരിക്കണമെന്ന ഹർജി കമ്മീഷൻ ഇന്നു പരിഗണിക്കും. ലോയേഴ്‌സ് യൂണിയനാണ് ഹർജി സമർപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി നേരത്തെ കമ്മീഷനു നൽകിയ മൊഴിയിൽ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജിയിൽ ഇന്നു വിശദീകരണം നൽകാൻ മുഖ്യമന്ത്രിയോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പെരുമ്പാവൂർ ഡിവൈഎസ്പി ഹരികൃഷ്ണന്റെ വിസ്താരം കമ്മീഷനിൽ ഇന്നും തുടരും. സരിതയെ അറസ്റ്റ് ചെയ്ത സമയത്ത് അവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത വസ്തുക്കൾ എല്ലാം തന്നെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് ഡിവൈഎസ്പി ഇന്നലെ മൊഴി നൽകിയിരുന്നു. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പിഎ രവീന്ദ്രൻ, എസ്‌ഐ രാജ് കുമാർ എന്നിവരെയും കമ്മീഷൻ ഇന്ന് വിസ്തരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here