കൊച്ചിയിൽ പത്തുവയസ്സുകാരനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പുല്ലേപ്പടി സ്വദേശി റിച്ചി ജോണ്‍; മാനസികരോഗിയായ കൊലപാതകി അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് പത്തവയസ്സുള്ള ബാലനെ കുത്തിക്കൊന്നു. എറണാകുളം പുല്ലേപ്പടിയിലാണ് സംഭവം. പുല്ലേപ്പടി സ്വദേശി റിട്ചിയാണ് കൊല്ലപ്പെട്ടത്. കടയിൽ പോയി മടങ്ങും വഴിയാണ് സംഭവം. പുല്ലേപ്പടി സ്വദേശി അജിയാണ് കൊലനടത്തിയത്. ഇയാൾ മാനസികരോഗിയാണെന്ന് പൊലീസ് പറഞ്ഞു. കടയിൽ പോയി വരുംവഴി ഇയാൾ പൊടുന്നനെ കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അജി ഒരു മാനസികരോഗിയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസം മുമ്പാണ് ഇയാളെ മാനസികരോഗാശുപത്രിയിൽ നിന്ന് വിട്ടത്. ഒരിക്കൽ പൊലീസ് തന്നെ ഇയാളെ വീട്ടുകാരുടെ ആവശ്യ പ്രകാരം ആശുപത്രിയിൽ എത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel