കങ്കണയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഹൃതിക് റോഷൻ; പ്രണയവിവാദം പുതിയ വഴിത്തിരിവിലെത്തിച്ച് ലീക്കായ ഒരു പഴയ ചിത്രം

മുംബൈ: ഹൃതിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള പ്രണയവിവാദം പുതിയ വഴിത്തിരിവിൽ. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം പുറത്തായതോടെയാണ് വിവാദം പുതിയ വഴിത്തിരിവിലെത്തിയത്. ട്വിറ്ററിൽ ഗബ്ബർസിംഗ് എന്ന പ്രൊഫൈലിൽ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തത്. വെളുത്ത ഷർട്ടിട്ട് ഹൃതികും വയലറ്റ് ടോപ്പിട്ട് കങ്കണയും പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുന്നതാണ് ചിത്രം. ഇരുവരും തമ്മിൽ യഥാർത്ഥത്തിൽ പ്രണയത്തിലായിരുന്നു എന്ന വാദത്തിന് ശക്തമായ തെളിവായാണ് ചിത്രത്തെ കങ്കണ ആരാധകർ കാണുന്നത്.

ക്രിഷ് എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കിനിടെ സ്വകാര്യ പാർട്ടിയിൽ വച്ചെടുത്ത ചിത്രമാണ് ലീക്കായത്. എന്നാൽ, ആരാണ് ചിത്രം പുറത്തുവിട്ടതെന്ന് ആർക്കും അറിയില്ല.

കങ്കണ ഹൃതികിന് അയച്ച ഇ-മെയിലുകൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. തൊട്ടുപിന്നാലെ ഹൃതിക് കങ്കണയ്ക്ക് അയച്ച ഇ-മെയിലുകളും പുറത്തായി. ഇതിൽ ഹൃതിക് കങ്കണയുടെ സഹോദരി രംഗീലയ്ക്ക് അയച്ച മെയിലുകളും ഉണ്ടായിരുന്നു. കങ്കണ ഹൃതികിന് അയച്ച മെയിലുകളിൽ സ്വന്തം നഗ്നചിത്രങ്ങൾ വരെ ഉള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News