എസ്എസ്എല്‍സി പരീക്ഷാഫലം നാളെ; ഫലമറിയാന്‍ വിപുലമായ സംവിധാനങ്ങള്‍; പരീക്ഷ ബോര്‍ഡ് യോഗം ഇന്ന്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഫലം വിലയിരുത്തി അംഗീകാരം നല്‍കാനും ഫലപ്രഖ്യാപന തിയ്യതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനുമായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍,പരീക്ഷ സെക്രട്ടറി, പരീക്ഷാ ഡോയിന്റ് കമ്മീഷണര്‍,എ.ഡി.പി.ഐ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇത്തവണയും മോഡറേഷന്‍ നല്‍കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

മാര്‍ക്കുകളും വിജയശതമാനവും പരിശോധിച്ച് ബോര്‍ഡ് അന്തിമഫലത്തിന് അംഗീകാരം നല്‍കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ഫലപ്രഖ്യാപനത്തിന് വിദ്യാഭ്യാസമന്ത്രിയുണ്ടാവില്ല. പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടറും ചേര്‍ന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. ഫലമറിയാന്‍ വിപുലമായ സംവിധാനങ്ങളാണ് ഐടി@സ്‌കൂളും പൊതുവിദ്യാഭ്യാസ വകുപ്പും ഒരുക്കിയിരിക്കുന്നത്. വെബ്‌സൈറ്റിലും സ്മാര്‍ട്ട് ഫോണുകളില്‍ സാഫല്യം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫലമറിയാം. എസ്എംഎസ് മുഖേന ഫലമറിയാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. 4,74,267 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here