ദാവൂദ് ഇബ്രാഹിമിന്റെ നിലഗുരുതരം; കാലുകള്‍ മുറിച്ചു മാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍; വാര്‍ത്തകള്‍ നിഷേധിച്ച് ഛോട്ടാ ഷക്കീല്‍

ദില്ലി: ഗുരുതരരോഗത്തെ തുടര്‍ന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശം. വ്രണം വന്ന് നിര്‍ജീവമായ കാലുകള്‍ മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കറാച്ചിയിലെ ലിയാഖത് നാഷണല്‍ മിലിറ്ററി ഹോസ്പിറ്റലിലാണ് ദാവൂദിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

രക്തം ശരിയായി കാലുകളിലേക്ക് എത്താത്തതാണ് രോഗം ഗുരുതരമാകാന്‍ കാരണം. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കാലുകള്‍ മുറിച്ചു നീക്കണമെന്ന അവസ്ഥയിലാണ് ദാവൂദെന്നാണ് കറാച്ചിയില്‍ നിന്നുള്ള വാര്‍ത്തകള്‍.

അതേസമയം, വാര്‍ത്തകള്‍ നിഷേധിച്ച് ദാവൂദിന്റെ അനുയായി ഛോട്ടാ ഷക്കീല്‍ രംഗത്തെത്തി. ദാവൂദിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഷക്കീല്‍ പറഞ്ഞു. ദാവൂദ് പൂര്‍ണ ആരോഗ്യവാനാണെന്നും രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ വിവരം തെറ്റാണെന്നും ഛോട്ടാ ഷക്കീല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ദാവൂദ് ഇബ്രഹാമിന്റെ പുതിയ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കറാച്ചിയില്‍ വച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ എടുത്ത ചിത്രമാണു പുറത്തുവന്നത്. 1993ലെ ബോംബെ കൂട്ടസ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് ദാവൂദ് ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോകുന്നത്. സ്‌ഫോടനത്തില്‍ 257 മരിക്കുകയും 717 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel