മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ സണ്ണി ലിയോണിന്റെ നഗ്നചിത്രങ്ങള്‍; ഹാക്ക് ചെയ്തതെന്ന് വിശദീകരണം

ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ നഗ്ന ചിത്രങ്ങള്‍. തിങ്കളാഴ്ച രാവിലെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുകയും സണ്ണിയുടെ ചിത്രങ്ങള്‍ ഹോം പേജില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സാങ്കേതികവിദഗ്ദര്‍ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

എന്നാല്‍ ഹോം പേജിന് പുറമെ മറ്റു ലിങ്കുകള്‍ തുറക്കുമ്പോള്‍ ഇപ്പോഴും സണ്ണി ലിയോണിന്റെ ചിത്രങ്ങളാണ് വരുന്നത്. ഹോം പേജില്‍ നിന്ന് ചിത്രങ്ങള്‍ മാറ്റിയെങ്കിലും ലിങ്കുകള്‍ തുറക്കുമ്പോള്‍ വീണ്ടും ഫോട്ടോസ് കാണുന്നത് കോര്‍പറേഷന്‍ അധികൃതര്‍ക്ക് പുതിയ തലവേദനയായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News