500 അടി താഴ്ചയുള്ള കുഴൽ കിണറിൽ 12 മണിക്കൂർ; ഏഴുമാസം പ്രായമുള്ള പെൺകുട്ടി ഒടുവിൽ മരണത്തിനു കീഴടങ്ങി

അഹമ്മദാബാദ്: കുഴൽ കിണറിൽ വീണ പെൺകുട്ടി 12 മണിക്കൂറിനു ശേഷം മരണത്തിനു കീഴടങ്ങി. സുരേന്ദ്രനഗർ ജില്ലയിലെ ജുന ഘനശ്യാമഗഢ് ഗ്രാമത്തിലെ ഏഴു മാസം പ്രായമുള്ള പെൺകുട്ടിയാണ് കുഴൽ കിണറിൽ വീണ് മരിച്ചത്. 500 അടി താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രാദേശികസംഘം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ, പുറത്തെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു.

ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് കുട്ടി കിണറ്റിൽ വീണത്. 500 അടി വരെ താഴ്ചയുള്ളതാണ് കുഴൽ കിണർ. പ്രദേശത്തുള്ള ആരോ ഒരാൾ ഭൂഗർഭജലം എടുക്കുന്നതിനു കുഴിച്ചതായിരുന്നു കുഴൽ കിണർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News