മകന്‍ ഒളിച്ചോടിയതിന് പ്രതികാരം; പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അമ്മയെ നഗ്നയാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു; രഹസ്യഭാഗങ്ങളില്‍ മുളകുപൊടി വിതറി

ലക്‌നൗ: മകന്‍ ഒളിച്ചോടിയതിന് പ്രതികാരമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അമ്മയെ പൊതുസ്ഥലത്ത് നഗ്നയാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഉത്തര്‍ പ്രദേശിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് ഇത്തരമൊരു ക്രൂരത അരങ്ങേറിയത്. അറുപതുകാരിയായ സ്ത്രീയെയാണ് അഞ്ചുപേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിച്ചത്.

lakhimpur-woman-stripped

യുവാവിന്റെ അമ്മയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ച സംഘം രഹസ്യഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ചെയ്തു. നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ആണ് സ്ത്രീയെ അക്രമികളില്‍നിന്നും രക്ഷിച്ചത്. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവ് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News