വാട്‌സ്ആപ്പിൽ നിന്ന് ഡിലീറ്റ് ചെയ്ത മെസേജുകൾ ഇനി എളുപ്പത്തിൽ റിക്കവർ ചെയ്യാം; ഈ 5 ട്രിക്കുകൾ പരീക്ഷിച്ചാൽ മതി

ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഇന്നു സർവസാധരണമാണ്. അതേ വാട്‌സ്ആപ്പിൽ അബദ്ധവശാൽ മെസേജുകൾ ഡിലീറ്റ് ആകുന്നതും സർവസാധാരണം. ഡിലീറ്റ് ചെയ്തതിനു ശേഷമായിരിക്കും അയ്യോ അബദ്ധം പറ്റിപ്പോയല്ലോ എന്ന് ഓർക്കുക. ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നു ഓർത്തു വിഷമിച്ചിരിക്കുകയായിരിക്കും പിന്നെ. എന്നാൽ, ഇനി വിഷമിക്കണ്ട. ഡിലീറ്റ് ആയ മെസേജുകൾ അനായാസം റിക്കവർ ചെയ്‌തെടുക്കാം. വെറും അഞ്ചേ അഞ്ച് ട്രിക്കുകൾ ഫോളോ ചെയ്താൽ മതി.

ആൻഡ്രോയ്ഡ് ഡാറ്റാ റിക്കവറി സോഫ്റ്റ്‌വെയർ സിസ്റ്റം ഡൗൺലോഡ് ചെയ്യുക

ആദ്യം വേണ്ടത് ആൻഡ്രോയ്ഡ് ഡാറ്റ റിക്കവറി സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുകയാണ്. സ്മാർട്‌ഫോണിൽ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്ത ശേഷം അതു ഇൻസ്റ്റാൾ ചെയ്യുക.

കംപ്യൂട്ടറുമായി കണക്ട് ചെയ്യുക

ഇനി ചെയ്യേണ്ടത് ഫോൺ സ്വന്തം പേഴ്‌സണൽ കംപ്യൂട്ടറുമായി കണക്ട് ചെയ്യുകയാണ്. കണക്ട് ചെയ്യുന്നതോടെ പ്രോഗ്രാം വിൻഡോയിൽ കാണാൻ സാധിക്കും.

യുഎസ്ബി ഡീബഗ്ലിംഗ് ആക്ടിവ് ചെയ്യുക

യുഎസ്ബി ഡീബഗിൾ ഓപ്ഷൻ എനേബിൾ ചെയ്യുക. ഇതോടെ കംപ്യൂട്ടറിൽ നിങ്ങളുടെ ഫോൺ പ്രോഗ്രാം കാണാൻ സാധിക്കും. അവിടെ ഫോൺ ഡാറ്റ പരിശോധിക്കാം. പബ്ലിക് കംപ്യൂട്ടറുകളിൽ ഇതു ചെയ്യുമ്പോൾ സൂക്ഷിക്കണം. പരിശോധിക്കാതെ ചെയ്താൽ ഫോണിൽ വൈറസ് കയറാൻ സാധ്യതയുണ്ട്.

ഡാറ്റ സ്‌കാൻ

ഫോൺ ചെക്കിംഗ് കഴിഞ്ഞാൽ ഡാറ്റ സ്‌കാൻ ചെയ്യാൻ കംപ്യൂട്ടർ നിങ്ങളുടെ അനുമതി തേടും. അതു ചെയ്യാൻ അനുവാദം കൊടുക്കുക. എന്നിട്ട് ഏതു ഡാറ്റയാണോ റിക്കവർ ചെയ്യേണ്ടത് ആ ഡാറ്റയിൽ ക്ലിക്ക് ചെയ്യുക.

റിക്കവർ ആയി

റിക്കവറിംഗ് കഴിയുന്നതോടെ നഷ്ടപ്പെട്ട മെസേജുകൾ അടക്കം എല്ലാ ഡാറ്റയും കാണാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News