ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നില്‍ രാഷ്ട്രിയമുണ്ടെന്ന് ഇടതുപക്ഷം; കാഴ്ചക്കാരായി നോക്കി നില്‍ക്കാനാകില്ലെന്ന് യെച്ചൂരി; രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ദില്ലി: ജെ.എന്‍.യു, ഉത്തരാഖണ്ഡ് വിഷയങ്ങളില്‍ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചതിന് പിന്നില്‍ രാഷ്ട്രിയമുണ്ടെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കാഴ്ച്ചക്കാരായി പാര്‍ലമെന്റിന് നോക്കി നില്‍ക്കാനാകില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ രണ്ടാം ദിവസവും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പല തവണ രാജ്യസഭ നിറുത്തി വച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here