ഗുഡ്‌വില്‍ അംബാസിഡര്‍ നിയമനം; സല്‍മാന്‍ ഖാനെതിരെ പരാതിയുമായി ‘ഐശ്വര്യ റായ്’; എതിര്‍ക്കുന്നത് മോശം പെരുമാറ്റം, മൃഗവേട്ട എന്നിവ ചൂണ്ടിക്കാട്ടി

റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസിഡറായി ബോളിവുഡ് താരം സല്‍മാന്‍ ഖാനെ നിയമിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനിടയിലാണ് നടിയും സല്‍മാന്റെ മുന്‍ കാമുകിയുമായ ഐശ്വര്യ റായ് ബച്ചന്റെ പേരിലും ഓണ്‍ലൈന്‍ പരാതി ശേഖരണം ആരംഭിച്ചത്.

ചെയ്ഞ്ച്.ഒആര്‍ജി എന്ന വെബ്‌സൈറ്റിലൂടെയാണ് ഐശ്വര്യ റായ് എന്ന പേരില്‍ പരാതി ശേഖരണം ആരംഭിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാനെ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. സ്ത്രീകള്‍ക്കെതിരായ മോശമായ പെരുമാറ്റം, മൃഗവേട്ട, മുംബൈ വാഹനാപകടക്കേസ് എന്നിവ ചൂണ്ടിക്കാട്ടിയാണ് നിയമനത്തെ എതിര്‍ക്കുന്നതെന്ന് പരാതി നല്‍കി ഐശ്വര്യ പറയുന്നു.

വാര്‍ത്തകള്‍ പുറത്ത് വന്നതോടെ സാക്ഷാല്‍ ഐശ്വര്യ റായ് ആണോ പരാതി നല്‍കിയതെന്ന സംശയം ഇരുവരുടേയും ആരാധകര്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. വിഷയത്തില്‍ പ്രതികരിക്കാന്‍ ഐശ്വര്യ റായ് ഇതുവരെ തയ്യാറായിട്ടില്ല.

സല്‍മാനെ അംബാസഡറാക്കിയതില്‍ പ്രമുഖ കായിക താരങ്ങളും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മില്‍ഖാ സിങ്ങും ഗുസ്തിയില്‍ ഒളിമ്പിക് യോഗ്യത നേടിയ യോഗേശ്വര്‍ ദത്തുമാണ് കഴിഞ്ഞദിവസം സല്‍മാനെതിരെ രംഗത്തത്തെിയത്. സല്‍മാനെ അംബാസഡറാക്കുന്നത് തെറ്റായ തീരുമാനമാണെന്ന് മില്‍ഖ പറഞ്ഞു. കായികതാരങ്ങള്‍ തന്നെ രാജ്യത്തിന്റെ അംബാസഡര്‍മാരാണെന്ന് മില്‍ഖ അഭിപ്രായപ്പെട്ടു. സല്‍മാന്‍ കായികരംഗത്തിനായി എന്തുചെയ്‌തെന്നും അദേഹത്തിന്റെ പേരുപറയാതെ യോഗേശ്വര്‍ ദത്ത് ചോദിച്ചു. സിനിമയുടെ പ്രചാരണത്തിന് ഒളിമ്പിക്‌സിനെ വേദിയാക്കരുതെന്നും യോഗേശ്വര്‍ ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here