വിദേശ ഫുട്‌ബോള്‍ ക്ലബിന്റെ നായകനാകുന്ന ആദ്യ ഇന്ത്യക്കാരനായി ഗുര്‍പ്രീത് സിംഗ് സന്ധു; യൂറോപ്പാ ലീഗില്‍ സ്റ്റാബെക് എഫ്‌സിയെ നയിക്കാന്‍ ഇനി സന്ധു

ഇന്ത്യന്‍ ഫുട്‌ബോളിനെ മികച്ച നിലവാരത്തിലേക്കുയര്‍ത്തിയ ഐഎം വിജയനോ ബൈച്ചുംഗ് ബൂട്ടിയക്കോ സുനില്‍ ഛേത്രിക്കോ ഒന്നും ലഭിക്കാത്ത ഭാഗ്യമാണ് ഗുര്‍പ്രീത് സിംഗ് സന്ധുവിനെ തേടി എത്തിയിരിക്കുന്നത്. ഒരു വിദേശ ഫുട്‌ബോള്‍ ക്ലബിനെ നയിക്കാനുള്ള ഭാഗ്യമാണ് സന്ധുവിന് ലഭിച്ചത്. യൂറോപ്പ ലീഗില്‍ സ്റ്റാബെക് എഫ്‌സിയുടെ നായകനാണ് സന്ധു. നായകനായി തിളങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ സെന്‍ജ എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ച് ലീഗില്‍ സ്റ്റാബെകിനെ യോഗ്യത നേടുന്ന ആദ്യത്തെ ടീമാക്കുകയും ചെയ്തു.

ക്ലബ് മാനേജ്‌മെന്റ് തന്നിലര്‍പിച്ച വിശ്വാസത്തിനു നന്ദിയുണ്ടെന്ന് സന്ധു പറഞ്ഞു. 24 കാരനായ സന്ധു കഴിഞ്ഞ ഏപ്രിലിലാണ് സ്റ്റാബെക് എഫ്‌സിക്കു വേണ്ടി ആദ്യമായി ഫസ്റ്റ് ഇലവനില്‍ കളിച്ചത്. നോര്‍വീജിയന്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബാണ് സ്റ്റാബെക്. ഏഴുമാസം മുമ്പ് ടീമില്‍ എത്തിയെങ്കിലും അതുവരെ ഐവറി കോസ്റ്റിന്റെ സയുബാ മന്‍ഡെ എന്ന ഗോളിയുടെ നിഴലില്‍ ഒതുങ്ങി സൈഡ് ബെഞ്ചില്‍ ഇരിക്കാനായിരുന്നു സന്ധുവിന്റെ വിധി. അന്ന് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളെന്നുറച്ച ഒരുഷോട്ട് തടുത്തിട്ട് തന്നിലര്‍പിച്ച വിശ്വാസം കാത്തു സന്ധു. അന്നുതന്നെ ക്ലബ് മാനേജര്‍ അടക്കമുള്ളവരുടെ പ്രശസ്തി സന്ധു വാങ്ങിയിരുന്നു. കഴിഞ്ഞ നോര്‍വീജിയന്‍ ലീഗില്‍ മൂന്നാമതായി ഫിനിഷ് ചെയ്ത സ്റ്റാബെക് യൂറോപ്പ ലീഗില്‍ യോഗ്യത നേടിയത് സന്ധുവിന്റെ നായകത്വത്തിലാണ്. ജൂണ്‍ 30, ഓഗസ്റ്റ് 26 തിയ്യതികളിലാണ് മത്സരം.

പഞ്ചാബിലെ മൊഹാലി സ്വദേശിയായ ഗുര്‍പ്രീത് കഴിഞ്ഞ ഓഗസ്റ്റിലാണ് സ്റ്റാബെക്കിലെത്തുന്നത്. ഐ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാളിലൂടെയാണ് ഗുര്‍പ്രീത് പ്രഫഷണല്‍ ഫുട്‌ബോളിലെത്തുന്നത്. 2009-ല്‍ 17-ാം വയസിലായിരുന്നു ഇത്. കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍ക്കായി 27 മത്സരങ്ങളില്‍ വല കാത്തിട്ടുണ്ട്. ഇടയ്ക്കു പൈലന്‍ ആരോസിനായും കളിച്ചു. 2011-ല്‍ ഇന്ത്യന്‍ ജേഴ്‌സിയും അണിഞ്ഞു. ഇന്ത്യക്കാരനായ മുഹമ്മദ് സലീമാണ് യൂറോപ്യന്‍ ക്ലബുമായി കരാറിലെത്തിയ ആദ്യ താരം. സ്‌കോട്ടിഷ് ക്ലബ് സെല്‍റ്റിക്കിനായി 1936-ലായിരുന്നു ഇത്. എന്നാല്‍ ഒരു മത്സരത്തില്‍പ്പോലും കളത്തിലിറങ്ങാന്‍ സലീമിനായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News