‘വേശ്യയെ പോലെ വസ്ത്രം ധരിക്കരുത്’; മുട്ടോളം നീളമുള്ള വസ്ത്രം ധരിച്ച യുവതിക്ക് ഡ്രൈവറുടെ ഉപദേശം; പൊതുസ്ഥലത്ത് ഡ്രൈവറില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് ഐശ്വര്യ സുബ്രഹ്മണ്യന്‍

ബംഗളൂരു: നഗരത്തിലെ ഒരു ഓട്ടോഡ്രൈവറില്‍ നിന്നുണ്ടായ ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബംഗളൂരു സ്വദേശിനി ഐശ്വര്യ സുബ്രഹ്മണ്യന്‍. മുട്ടോളം നീളമുള്ള വസ്ത്രം ധരിച്ച് ഓട്ടോയില്‍ യാത്ര ചെയ്ത തന്നോട് ഒരു വേശ്യയെ പോലെ വസ്ത്രം ധരിക്കരുതെന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ ഉപദേശമെന്ന് ഐശ്വര്യ പറയുന്നു. ശ്രീകാന്ത് എന്ന ഓട്ടോ ഡ്രൈവറോട് അനുവാദം വാങ്ങിയ ശേഷം അയാളുടെ ഫോട്ടോ സഹിതമാണ് ഐശ്വര്യ ഇക്കാര്യം ഫേസ്ബുക്കിലിട്ടത്.

’40 രൂപയാണ് ഓട്ടോയുടെ മീറ്ററില്‍ കാണിച്ചത്. താന്‍ 50 രൂപ കൊടുത്തു. ഇതിന് ശേഷമായിരുന്നു ഡ്രൈവറുടെ ഉപദേശം. നീ വസ്ത്രം ധരിച്ചിരിക്കുന്നത് ശരിയല്ല’ എന്ന് പറഞ്ഞായിരുന്നു ശ്രീകാന്ത് ആരംഭിച്ചതെന്ന് ഐശ്വര്യ പറയുന്നു. താനേത് വസ്ത്രം ധരിക്കുന്നുയെന്നത് നിങ്ങളുടെ കാര്യമല്ല എന്ന് പറഞ്ഞപ്പോഴാണ് അയാള്‍ ഓട്ടോയില്‍ നിന്ന് ഇറങ്ങിവന്നതെന്നും അടുത്ത നിമിഷം ഒരു വേശ്യയെപ്പോലെ വസ്ത്രം ധരിക്കരുതെന്ന് പറയുകയായിരുന്നെന്നും ഐശ്വര്യ പോസ്റ്റില്‍ പറയുന്നു.

അപ്രതീക്ഷിതമായി കേട്ട ആ വാക്കുകളില്‍ താന്‍ തകര്‍ന്ന് പോയെന്ന് ഐശ്വര്യ എഴുതുന്നു. സംഭവസമയത്ത് അവിടെ കൂടിയവരില്‍ പലരും ഓട്ടോ ഡ്രൈവറുടെ വാക്കുകളെ പിന്തുണക്കുന്നവരായിരുന്നു എന്നത് തിലേറെ ഞെട്ടിച്ചതെന്നും ഐശ്വര്യ പറയുന്നു. വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്നവരോടുള്ള പ്രതിഷേധത്തോടെയാണ് ഐശ്വര്യ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News