എന്‍ട്രെന്‍സ് പരീക്ഷയ്ക്ക് പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി; ശിരോവസ്ത്രം വിശ്വാസത്തിന്റെ ഭാഗം, ധരിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി

കൊച്ചി: അഖിലേന്ത്യ എന്‍ട്രെന്‍സ് പരീക്ഷയ്ക്ക് എത്തുന്ന പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ശിരോവസ്ത്രം മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ച കോടതി അത് ധരിക്കുന്നതില്‍ തെറ്റില്ലെന്നും വ്യക്തമാക്കി. ശിരോവസ്ത്രം തടഞ്ഞത് ചോദ്യം ചെയ്ത് അന്ന ബഷീര്‍ എന്ന പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് മുഹമ്മദ് ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

ശിരോവസ്ത്രം ധരിക്കുന്നവര്‍ പരീക്ഷക്ക് അരമണിക്കൂര്‍ മുന്‍പ് എത്തി പരിശോധനക്ക് വിധേയരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മേയ് 1ന് ആരംഭിക്കാനിരിക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്കാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ കോടതി അനുമതി നല്‍കിയത്.

ഭരണഘടന അനുച്ഛേദം 25(1) പ്രകാരം മതപരമായ ആചാരങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. ശിരോവസ്ത്രവും നീളമുള്ള വസ്ത്രങ്ങളും പരീക്ഷയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുന്നില്ല. സംശയമുണ്ടെങ്കില്‍ വനിതാ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ശരീര പരിശോധന നടത്താമെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News