കാണാതായ ഭാര്യ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് യുവാവിന്റെ നിവേദനം; മമതയെ കാണാതായിട്ട് ഒരു മാസമായെന്ന് വിനയ് ബാബു

ഹൈദരാബാദ്: കാണാതായ ഭാര്യയെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് യുവാവിന്റെ നിവേദനം. ഹൈദരാബാദ് സ്വദേശിയായ വിനയ് ബാബു (28)ആണ് വസുന്ധര രാജെയ്ക്ക് നിവേദനം നല്‍കിയിരിക്കുന്നത്. വിനയ് ബാബുവിന്റെ ഭാര്യ രാജസ്ഥാന്‍ സ്വദേശിനിയായ മമത (23)യെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലായിരുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ഇരുവരും രണ്ട് മാസം മുന്‍പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്.

hyderabad-manswife-missing
2013ലാണ് ഹൈദരാബാദിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുകയായിരുന്ന വിനയ് മമതയെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദത്തിലേക്ക് വളരുകയും പിന്നീടത് പ്രണയത്തിലാവുകയുമായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെ ഇരുവരും വിവാഹം കഴിച്ചു. ദിവസങ്ങള്‍ക്ക് ശേഷം വിനയ് ജോലിക്ക് പോയ സമയത്താണ് മമതയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. മമതയെ ഒരുസംഘമാളുകള്‍ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുന്നത് കണ്ടതായി സമീപവാസികള്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിനയ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടെങ്കിലും മമതയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സഹായം തേടാന്‍ വിനയ് തീരുമാനിച്ചത്.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് വിനയ് പറഞ്ഞു. സുരക്ഷിതയാണെങ്കില്‍ മമത തന്നെ വിളിക്കുമായിരുന്നെന്നും അവള്‍ക്ക് എന്തോ അപകടം പറ്റിയതായി സംശയിക്കുന്നുണ്ടെന്നും വിനയ് പറഞ്ഞു.

അതേസമയം, അഞ്ച് കിലോയോളം സ്വര്‍ണ്ണവുമായി മമത ഒളിച്ചോടിയെന്ന് ആരോപിച്ച് യുവതിയുടെ മാതാപിതാക്കളും കേസ് നല്‍കിയിട്ടുണ്ട്. മാതാപിതാക്കളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മമതയും ഒരു പരാതി നല്‍കിയിട്ടുണ്ട്. ഈ രണ്ടു കേസുകളും അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News