ഡേറ്റിംഗ് വെബ്‌സൈറ്റ് ബ്യുട്ടിഫുള്‍ പീപ്പിള്‍ ഹാക്ക് ചെയ്തു; ലൈംഗിക താല്‍പ്പര്യങ്ങളും ചാറ്റിംഗ് സന്ദേശങ്ങളും നഗ്നചിത്രങ്ങളും പുറത്ത്; ചോര്‍ന്നവയില്‍ ഇന്ത്യക്കാരുടെ വിവരങ്ങളും

ലണ്ടന്‍: പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റിംഗ് വെബ്‌സൈറ്റായ ബ്യുട്ടിഫുള്‍ പീപ്പിള്‍ ഹാക്ക് ചെയ്തു. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന വ്യക്തികളുടെ ലൈംഗിക താല്‍പ്പര്യങ്ങളും ഡേറ്റിംഗ് സുഹൃത്തുക്കളുമായി നടത്തിയ ചാറ്റിംഗ് സന്ദേശങ്ങളും ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ടെന്നാണ് അന്തര്‍ദേശീയമാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ഹാക്കര്‍മാര്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കും വച്ചതായും സൂചനയുണ്ട്. സൈറ്റില്‍ അംഗത്വമുള്ളവരുടെ ലൈംഗിക അഭിരുചികള്‍, പൊക്കം, തുക്കം, ജോലി, ശരീര പ്രകൃതി തുടങ്ങിയ വ്യക്തി വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ആണ്‍പെണ്‍ സൗഹൃദങ്ങളുടെ നഗ്ന ചിത്രങ്ങളും ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. സൈറ്റില്‍ അംഗ്വതമുള്ള ഇന്ത്യക്കാരുടെ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്.

എന്നാല്‍ ഹാക്കിംഗ് സംബന്ധിച്ച് പ്രതികരിക്കാന്‍ ബ്യുട്ടിഫുള്‍ പീപ്പിള്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വ്യക്തികളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here