മുംബൈ സ്‌ഫോടന പരമ്പരയില്‍ പങ്കാളിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍; പിടിയിലായത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍

മുംബൈ: 2011ല്‍ മുംബൈയില്‍ നടത്തിയ സ്‌ഫോടന പരമ്പരയില്‍ പങ്കാളിയെന്ന് സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദീന്‍ അണ് അറസ്റ്റിലായത്. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്.

സൈനുല്‍ ആബിദീനെതിരെ നേരത്തെ എടിഎസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാവിലെ പത്ത മണിയോടെയാണ് അറസ്‌റ്റെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണ് എന്നും എടിഎസ് അറിയിച്ചു. 2011ലെ മുംബൈ സ്‌ഫോടന പരമ്പരയുമായുള്ള ഇയാള്‍ക്കുള്ള ബന്ധമാണ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News