മുതലാളിയോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേലക്കാരികള്‍ കാട്ടിയത് ആരും ചെയ്യാത്ത പണി; കുടിക്കാന്‍ നല്‍കിയത് മൂത്രമൊഴിച്ച ജ്യൂസ്

കുവൈത്ത് സിറ്റി: മുതലാളിയോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേലക്കാരികള്‍ നല്‍കിയത് ആരും ചെയ്യാത്ത വൃത്തികെട്ട പണി. കുടിക്കാനായി നല്‍കിയ ജ്യൂസില്‍ മൂത്രം കലര്‍ത്തിയാണ് മുതലാളിക്ക് നല്‍കിയത്. അടുക്കളയിലെ ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് വേലക്കാരികളുടെ കടുംവെട്ട് വീട്ടുകാര്‍ അറിയുന്നത്. അടുക്കള ജോലികള്‍ ചെയ്യുന്നതിന്റെ ഇടയില്‍ വളരെ സൂത്രത്തിലാണ് ഇവര്‍ ജ്യൂസില്‍ സ്വന്തം മൂത്രം കലര്‍ത്തിയത്.

വേലക്കാരികള്‍ അടുക്കളയില്‍വച്ച് തന്നെ പ്രത്യേക പാത്രത്തില്‍ ശേഖരിച്ച മൂത്രം ജ്യൂസില്‍ ഒഴിച്ചു. വീട്ടുകാര്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. വീഡിയോ കണ്ട വീട്ടുകാര്‍ നടുങ്ങി. വേലക്കാരികളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്നാണ് അടുക്കളയില്‍ ക്യാമറ സ്ഥാപിക്കുന്നത്. കുവൈത്തിലുള്ള ഒരു വീട്ടിലാണ് വേലക്കാരികള്‍ മുതലാളിക്ക് പണി നല്‍കിയത് എന്നാണ് സൂചന.

യൂട്യൂബില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News