സല്‍മാന്‍ ഖാന്റെ റിയോ ഒളിമ്പിക്‌സിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തിനെതിരെ പ്രതിഷേധം; സല്‍മാന് പിന്തുണയുമായി ഐശ്യര്യ റായ്

മുംബൈ: റിയോ ഒളിമ്പിക്‌സില്‍ സല്‍മാനെ ഗുഡ്‌വില്‍ അംബാസിഡരാക്കിയതില്‍ പ്രതിഷേധം തുടരുന്നു. നിരവധി കായികതാരങ്ങളാണ് സല്‍മാന്‍ ഖാന്റെ നിയമനത്തെ എതിര്‍ത്തത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ബോളിവുഡില്‍നിന്ന് പിന്തുണ സല്‍മാന് അനുകൂലമായി ഉയര്‍ന്നത്. മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്‍ ആണ് സല്‍മാന്‍ ഖാന് പിന്തുണ അറിയിച്ചത്.

ഏതെങ്കിലും രീതിയിലുള്ള ഒരു പിന്തുണ സല്‍മാന്‍ ഖാന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ റായ് നല്‍കുന്നത്. ഗുഡ്‌വില്‍ അംബാസിഡര്‍ വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കല, സംഗീതം, കായികം എന്നീ മേഖലയില്‍ ഏതിന്റെയെങ്കിലും മുന്നേറ്റത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ള ആര്‍ക്കും രാജ്യത്തെ പ്രതിനിധീകരിക്കാവുന്നതാണെന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News