ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെ മൃഗക്ഷേമ സംഘടനകള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ചവയില്‍ ഭൂരിപക്ഷവും മുറിവേറ്റ ആനകളെ

ദില്ലി: ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിനെതിരെ മൃഗക്ഷേമ സംഘടനകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇക്കഴിഞ്ഞ തൃശൂര്‍പ്പൂരത്തിന് മുറിവേറ്റ ആനകളെയാണ് എഴുന്നള്ളിച്ചതെന്നും ആനകള്‍ ക്രൂര പീഡനം ഏറ്റിരുന്നെന്നും മൃഗസംരക്ഷണ ബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എഴുന്നള്ളിച്ച 67 ആനകളില്‍ 31 ആനകള്‍ക്കും ഉടമവസ്ഥാവകാശം ഇല്ലായിരുന്നെന്നും മൃഗക്ഷേമ ബോര്‍ഡ് സ്ഥിരീകരിച്ചു. മുന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സപ്രീംകോടതിയില്‍ നല്‍കിയ വിദഗ്ദ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വനം വന്യജീവി വകുപ്പ് നല്‍കിയ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിയമാനുസൃതം ആയിരുന്നില്ലെന്നും മൃഗക്ഷേമ ബോര്‍ഡ് സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

കൊല്ലം വെടിക്കെട്ട് ദുരന്തത്തില്‍ നൂറ്റിപത്തില്‍പരം ആളുകള്‍ മരിച്ച സാഹചര്യത്തില്‍ വെടിക്കെട്ടും ആന എഴുന്നള്ളിപ്പും ഉത്സവങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് സുപ്രീംകോടതി ഇന്ന് കേസ് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News