അപകടമറിയിക്കാന്‍ മൊബൈല്‍ ഫോണുകളില്‍ പാനിക് ബട്ടണ്‍ വരുന്നു; ജിപിഎസും നിര്‍ബന്ധമാക്കും

ദില്ലി: അപകട സന്ദേശം വ്യാപിപ്പിക്കാന്‍ കഴിയുന്ന പാനിക് ബട്ടണ്‍ പുതിയ മൊബൈല്‍ ഫോണുകളില്‍ നിര്‍ബന്ധമാക്കുന്നു. ഇനി മുതല്‍ ഇറങ്ങുന്ന എല്ലാ ഫോണുകളിലും പാനിക് ബട്ടണ്‍ വേണമെന്നാണ് നിര്‍ദ്ദേശം. ഫോണിന്റെ ലൊക്കേഷന്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ജിപിഎസ് സംവിധാനം എല്ലാ ഫോണുകളിലും നിര്‍ബന്ധമാക്കും. 2017 ജനുവരി ഒന്ന് മുതല്‍ വിപണിയില്‍ ഇറങ്ങുന്ന ഫോണുകള്‍ക്കാണ് നിയമം ബാധകമാവുക.

സ്ത്രീകളുടെ സുരക്ഷയ്ക്കും കൂടി ടെക്‌നോളജിയെ ഉപയോഗപ്പെടുത്തുന്നതിനായാണ് പുതിയ നിയമ ഭേദഗതി വരുത്തുന്നത്. പാനിക് ബട്ടണ്‍ ഇല്ലാത്ത ഫോണുകള്‍ 2017 ജനുവരി മുതല്‍ വില്‍ക്കാന്‍ പാടില്ല. ജിപിഎസ് ഇല്ലാത്ത ഫോണുകള്‍ 2018 ജനുവരി മുതല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും നിയമ ഭേദഗതി വഴി നിര്‍ബന്ധിതമാകും. നിലവില്‍ സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്.

പാനിക് ബട്ടണില്‍ വിരലമര്‍ത്തിയാല്‍ ഫോണിന്റെ ഉടമയ്ക്ക് എന്തോ അപകടം സംഭവച്ചിരിക്കുന്നുവെന്ന് നമ്പര്‍ ബന്ധിപ്പിച്ചവര്‍ക്ക് അറിയാനാകും. അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പോലീസ് സ്റ്റേഷന്‍ എന്നിവയിലേക്ക് ഉടന്‍ വിവരം പാസ് ചെയ്യപ്പെടും. ജിപിഎസ് സൗകര്യം തനിയേ പ്രവര്‍ത്തിച്ച് ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്താനും സാധിക്കും. കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദാണ് തീരുമാനം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News