വീട്ടമ്മയ്ക്ക് രാത്രി കാമുകന്റെ ഫോണ്‍ വിളി; ബന്ധം തുടരുന്നുണ്ടെന്ന് ആരോപിച്ച് സൗദി പൗരന്‍ ഭാര്യയെ ഉപേക്ഷിച്ചു

വിവാഹശേഷവും മുന്‍ കാമുകനുമായി ബന്ധം തുടരുന്നുണ്ടെന്ന് ആരോപിച്ച് യുവതിയെ സൗദി പൗരന്‍ ഉപേക്ഷിച്ചു. മുന്‍ കാമുകന്‍ രാത്രി ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നാണ് വീട്ടമ്മയുമായുള്ള വിവാഹബന്ധം ഇയാള്‍ അവസാനിപ്പിച്ചതെന്നാണ് സദ ദിനപത്രത്തെ ഉദ്ധരിച്ച് emirates247 റിപ്പോര്‍ട്ട് ചെയ്യുന്നത്. ദമ്പതികളുടെ പേരോ സ്ഥലമോ പുറത്തുവിടാന്‍ പത്രം തയ്യാറായിട്ടില്ല. സൗദി അറേബ്യയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

കാമുകന്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത് സൗദി പൗരനെയാണ്. തുടര്‍ന്ന് ഭാര്യയുമായി സംസാരിക്കണമെന്നും ഫോണ്‍ അവള്‍ക്ക് നല്‍കണമെന്നുമാണിയാള്‍ ആവശ്യപ്പെട്ടത്. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ ഉടനടി ഉപേക്ഷിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News