സോഷ്യല്‍മീഡിയയില്‍ അപവാദം പരത്തുന്നവരോട് നമിത പ്രമോദ്: ‘സംസ്‌കാരം എന്നൊരു സംഭവമുണ്ട്, അതു മറക്കരുത്’

സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്തകളും അപവാദപ്രചരണങ്ങളും നടത്തുന്നവര്‍ക്ക് മറുപടിയുമായി യുവതാരം നമിതാ പ്രമോദ്.

‘സോഷ്യല്‍ മീഡിയയിലൂടെയൊക്കെ അപവാദം പറഞ്ഞു പരത്തുന്നവര്‍ ഒന്നോര്‍ക്കണം, കള്‍ച്ചര്‍ അല്ലെങ്കില്‍ സംസ്‌കാരം എന്നൊരു സംഭവമുണ്ട്. മറ്റുളളവരുടെ ഫോട്ടോയ്‌ക്കോ വാര്‍ത്തയ്‌ക്കോ താഴെ കമന്റ് ചെയ്യുമ്പോള്‍ അതു മറന്നു പോവരുത്. ഇനി വളര്‍ന്നു വരുന്ന തലമുറയ്‌ക്കെങ്കിലും സോഷ്യല്‍ മീഡയയെ എങ്ങനെ മാന്യമായി ഉപയോഗിക്കാമെന്ന് പഠിപ്പിച്ചു കൊടുക്കണം. അതിന്റെ നെഗറ്റീവുകളും പൊസിറ്റീവ് വശങ്ങളും പറഞ്ഞു കൊടുക്കണം. ‘- വനിത മാഗസിന്നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം പറഞ്ഞത്.

ഗോസിപ്പുകാര്‍ക്ക് എന്തും പറയാമെന്നും താനത് ശ്രദ്ധിക്കാറേയില്ലെന്നം താരം വ്യക്തമാക്കി. ‘പരാതി കൊടുത്താലും വ്യാജ പ്രൊഫൈലും തെറ്റായ വാര്‍ത്തകളും വീണ്ടും വരും. കുറച്ചൊക്കെ പ്രതികരിക്കുക. കുറേയൊക്കെ ശ്രദ്ധിക്കാനേ പോകരുത്. അതാണ് എന്റെ പോളിസി. ഇത്തരം വാര്‍ത്തകള്‍ കണ്ട് നമ്മള്‍ നെഗറ്റീവ് ആയിരുന്നാല്‍ അതിനുമാത്രമേ സമയം കാണൂ.’ നമിത പറഞ്ഞു.

namitha-pramod-2
തനിക്ക് പ്രണയാനുഭവങ്ങള്‍ കേള്‍ക്കാന്‍ മാത്രമാണിഷ്ടമെന്നും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അതിലൊന്നും താന്‍ വിശ്വസിക്കുന്നില്ലെന്നും താരം പറഞ്ഞു. നല്ല ചങ്ങാതിമാരായിട്ട് പ്രണയിക്കുകയാണ് നല്ലതെന്നും ഇംപ്രസ് ചെയ്യിക്കാന്‍ കാണിക്കുന്ന കളളത്തരങ്ങള്‍ക്ക് നല്ല സൗഹൃദത്തില്‍ സ്ഥാനമില്ലല്ലോയെന്നും നമിത അഭിമുഖത്തില്‍ വ്യക്തമാക്കി.

‘പുതിയ കാലത്തെ പ്രണയം സത്യസന്ധമല്ല എന്നു പറയാനാവില്ല. കുറേപ്പേര്‍ വെറും ഫ്‌ളര്‍ട്ടിംഗ് എന്ന രീതിയിലാണ് പ്രണയത്തെ കാണുന്നത്. അത് ഓരോ വ്യക്തികളുമായിട്ട് ബന്ധപ്പെട്ടിരിക്കും. പക്ഷേ, ഏതു പ്രണയമായാലും ഈ നാലു കാര്യത്തില്‍ വെളളം ചേര്‍ക്കരുത്- വിശ്വാസം, തിരിച്ചറിയാനുളള മനസ്, രണ്ടു പേരും തമ്മിലുളള കരുതല്‍, പിന്നെ സത്യസന്ധത- ഈ നാലു കാര്യങ്ങളാണ് ഞാന്‍ കണ്ട പ്രണയങ്ങളെ സുന്ദരമാക്കിയിട്ടുളളത്.’- നമിത പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News