നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സേനാപതി വേണുവിന്റെ ആര്‍എസ്എസ്- ബിജെപി ബന്ധം വെളിവാക്കുന്ന പോസ്റ്റര്‍ പുറത്ത്. വേണുവിന്റെ ചിത്രവും കൈപ്പത്തി ചിഹ്നവുമുള്ള 5000 തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത് എന്‍ഡിഎ ഇലക്ഷന്‍ കമ്മിറ്റിയുടെ പേരില്‍.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ബിജെപി ബന്ധത്തെച്ചൊല്ലി തുടക്കംമുതല്‍ കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സീറ്റ് നല്‍കിയില്ലെങ്കില്‍ എന്‍ഡിഎയുടെ പിന്തുണതേടി മത്സരിക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് നേതൃത്വം വേണുവിന് വഴങ്ങുകയായിരുന്നുവെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. സീറ്റ്്് ചര്‍ച്ച പുരോഗമിക്കവെ വേണു ആര്‍എസ്എസ്- ബിജെപി നേതാക്കളുമായി രഹസ്യ സംഭാഷണം നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. കോണ്‍ഗ്രസ് സീറ്റു നിഷേധിക്കുകയാണെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായും പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കാന്‍ ഫോട്ടോയും മറ്റും ഏല്‍പ്പിച്ചതായും പറയപ്പെടുന്നു.
ജില്ലയിലെ ഒരു ബിജെപി നേതാവാണ് ഇതിന്റെ പണംനല്‍കി പബ്ലിഷഡ് ബൈ കണ്‍വീനര്‍ എന്‍ഡിഎ തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി എന്ന് വ്യക്തമാക്കി പോസ്റ്റര്‍ അടിച്ച് മണ്ഡലത്തിലുടനീളം ഒട്ടിച്ചത്. സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ആദ്യം ഒട്ടിച്ച പോസ്റ്ററുകള്‍ ഇപ്പോള്‍ കീറിമാറ്റുകയാണ്. ചിലയിടങ്ങളില്‍ പുതിയവ ഒട്ടിച്ചു. സോഷ്യല്‍മീഡിയയില്‍ പോസ്റ്റര്‍ പരന്നതോടെ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുകയായിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് ബന്ധമുള്ള ഒരു എസ്എന്‍ഡിപി നേതാവു വഴിയാണ് മുന്‍നിര നേതാക്കളെയെല്ലാം പിന്തള്ളി ഇദേഹം സീറ്റ് തരപ്പെടുത്തിയതെന്നും ചില ബിജെപി നേതാക്കളുമായി വളരെ അടുത്തബന്ധമാണ് ഇദ്ദേഹത്തിനുളളതെന്നും ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here