‘പരവൂരില്‍ മത്സരവെടിക്കെട്ട് നടക്കും, ദുരന്തസാധ്യതയുണ്ട്’; പരവൂര്‍ എസ്‌ഐ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക്

കൊല്ലം: പരവൂരില്‍ മത്സരവെടിക്കെട്ട് നടക്കുമെന്നും ദുരന്തസാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ച് പരവൂര്‍ എസ്‌ഐ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക്. ആചാരത്തിന്റെ ഭാഗമായി കരിമരുന്നു പ്രയോഗം നടത്തുന്നത് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവിന്റെ മേല്‍ നോട്ടത്തിലാവണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

paravoor-1

കഴിഞ്ഞമാസം 29നാണ് പരവൂര്‍ എസ്‌ഐ ജസ്റ്റിന്‍ ജോണ്‍ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് മത്സരവെടിക്കെട്ട് നടക്കുമെന്നും അപകടമുണ്ടായാല്‍ ആള്‍നാശവും വന്‍ നാശനഷ്ടവും ഉണ്ടാവുമെന്ന് ചൂണ്ടികാട്ടി വിശദമായ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചത്. കമ്പം നടത്താന്‍ പോകുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം, സമീപത്ത് താമസിക്കുന്ന കുടുംബങ്ങള്‍ തുടങ്ങിയ വിവരങ്ങളും ജില്ലാ ഭരണകൂടത്തിന്റെയും വില്ലേജ് ഓഫീസറുടെയും മാര്‍ഗ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെട്ടതാണ് റിപ്പോര്‍ട്ട്.

paravoor-2

ക്ഷേത്ര കമ്മിറ്റിയും കരാറുകാരായ അനാര്‍ക്കലിയും ഉമേഷ് കുമാറും തമ്മിലുണ്ടാക്കിയ കരാറിന്റെ പകര്‍പ്പും മുന്നറിയിപ്പിനായി സമര്‍പ്പിച്ചിരുന്നു. ക്ഷേത്രാചാരപ്രകാരമുള്ള കരിമരുന്നു പ്രയോഗം പോലും നിശ്ചിത അളവിലും സമയത്തും നിയമം പാലിച്ച് കണ്‍ട്രോളര്‍ ഓഫ് എക്‌സ്പ്‌ളാസീവിന്റെ മേല്‍നോട്ടത്തില്‍ നത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

paravoor-3

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News